Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം

text_fields
bookmark_border
അന്വേഷണം ആരംഭിച്ച് അധികൃതർ
റിയാദ് ഹയാനിയ റോഡിലെ വാഹനാപകടത്തിൽ ആറു മരണം
cancel

റിയാദ്: തലസ്ഥാനമായ റിയാദ്​ നഗരത്തിലെ ഹയാനിയ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു.

അപകടത്തി​െൻറ കൃത്യമായ കാരണങ്ങളും സാഹചര്യങ്ങളും കണ്ടെത്തുന്നതിനായി ദേശീയ ഗതാഗത സുരക്ഷാ കേന്ദ്രത്തിലെ പ്രത്യേക സംഘം സ്ഥലത്തെത്തി ഫീൽഡ് പരിശോധനകൾ ആരംഭിച്ചു. ഏത്​ നാട്ടുകാരാണ്​ അപകടത്തിൽ പെട്ടതെന്ന കാര്യം വ്യക്തമല്ല.

അപകടവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഏകോപനം നടത്തി വരികയാണെന്ന് സുരക്ഷ വിഭാഗം അറിയിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള വിശദമായ സുരക്ഷ അന്വേഷണങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Six killed in road accident on Riyadh's Hayaniya Road
Next Story