മസ്ജിദുൽ ഹറാമിന്റെ ഇടനാഴികളിലും മുറ്റങ്ങളിലും ഇരിക്കുന്നത് ഒഴിവാക്കണം - പൊതു സുരക്ഷ വകുപ്പ്
text_fieldsമസ്ജിദുൽ ഹറാം
മക്ക: മസ്ജിദുൽ ഹറാമിന്റെ ഇടനാഴികളിലും മുറ്റങ്ങളിലും ഇരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം. പൊതു സുരക്ഷ വകുപ്പ് ആണ് നിരവധി ഭാഷകളിൽ ഇത് സംബന്ധിച്ച് ബോധവത്കരണ സന്ദേശം അയച്ചത്. ഹറമിലെത്തുന്നവർക്ക് പ്രായാസം സൃഷ്ടിക്കുകയും അവരുടെ ആചാരങ്ങൾ സുഗമമായും സുരക്ഷിതമായും നിർവഹിക്കുന്നത് ബുദ്ധിമുട്ടാക്കുകയും ചെയ്യുന്നതിലാണിത്. തിരക്കേറിയ സമയങ്ങളിൽ ജനക്കൂട്ടത്തിന്റെ പോക്കുവരവുകൾ നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നിർദേശം വരുന്നതെന്ന് പൊതുസുരക്ഷ വകുപ്പ് വിശദീകരിച്ചു.
ഇത് എല്ലാവർക്കും സുരക്ഷിതവും ആത്മീയവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് സഹായിക്കുന്നു. ഇടനാഴികളിൽ നിന്ന് വിട്ടുനിൽക്കുകയും ജനക്കൂട്ടത്തിന്റെ പോക്കുവരവുകളെ തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുകയും ചെയ്തുകൊണ്ട് വിശ്വാസികളും തീർഥാടകരും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം പൊതുസുരക്ഷ വിഭാഗം ഊന്നിപ്പറഞ്ഞു. ഇത് ഉത്തരവാദിത്ത്വബോധത്തെ പ്രതിഫലിപ്പിക്കുകയും ഹറമിലും അതിന്റെ മുറ്റങ്ങളിലും സുരക്ഷിതവും സുഗമവുമായ അന്തരീക്ഷത്തിന് സാഹചര്യം ഒരുക്കുകയും ചെയ്യുമെന്നും പൊതുസുരക്ഷ വിഭാഗം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

