ഗായകന് മുഹമ്മദ് ഷാ ആലുവക്ക് ജിദ്ദ സർഗ വേദി യാത്രയയപ്പ് നല്കി
text_fieldsഗായകന് മുഹമ്മദ് ഷാ ആലുവക്ക് ജിദ്ദ സർഗ വേദി യാത്രയയപ്പ് നല്കിയപ്പോൾ
ജിദ്ദ: പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന ഗായകനും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവുമായ മുഹമ്മദ് ഷാ ആലുവക്ക് ജിദ്ദ സർഗ വേദി യാത്രയയപ്പ് നല്കി. ജിദ്ദയിലെ മലയാളി പ്രവാസി മനസുകള്‍ക്ക് തെൻറ സ്വതസിദ്ധമായ സ്വരമാധുരികൊണ്ട് കുളിര് നല്കിയ മുഹമ്മദ് ഷാ ആലുവ എക്കാലവും ഓർമിക്കപ്പെടുന്ന വ്യക്തിത്വത്തിെൻറ ഉടമയാണെന്നും അദ്ദേഹം ചെയ്ത സേവനങ്ങള്‍ മാതൃകാപരമാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. സർഗ വേദി രക്ഷാധികാരി സി.എച്ച്. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ശംനാട് അധ്യക്ഷത വഹിച്ചു.
അബ്ദുൽ ഷുകൂര്‍ അലി, ഇസ്മാഇൗല് കല്ലായി, ഇസ്ഹാഖ് വടകര, ഹബീബ് തുടങ്ങിയവര്‍ സംസാരിച്ചു. സാദിഖലി തുവ്വൂര്‍, റഫീഖ് അംഗടിമുഗര്‍, ശബീര്‍ പാലക്കണ്ടി എന്നിവര്‍ ഗാനാലപനം നടത്തി.സമീര്‍ കോയകുട്ടി, ഹാഫിസ് റഹ്മാന് എന്നിവര്‍ കവിത ആലപിച്ചു. അബ്ദുലത്തീഫ് കരിങ്ങനാട് സ്വാഗതവും ദാവൂദ് നന്ദിയും പറഞ്ഞു. സക്കീര്‍ ഹുസൈന് വലമ്പൂര്‍ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

