ജിദ്ദയുടെ ഗായകൻ മഷ്ഹൂദ് തങ്ങൾ പ്രവാസം മതിയാക്കുന്നു
text_fieldsജിദ്ദ: ജിദ്ദയുെട പ്രിയപ്പെട്ട ഗായകൻ മഷ്ഹൂദ് തങ്ങളും കുടുംബവും രണ്ട് പതിറ്റാണ്ടത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു. നാട്ടിൽ ബി.പി.എല്ലിൽ ജോലി ചെയ്യുേമ്പാൾ 1999 നവംബറിൽ ബദറുസ്സമാഅ് പോളി ക്ലിനിക്കിലെ ജീവനക്കാരനായി എത്തിയ അദ്ദേഹം ഒരു വർഷത്തിന് ശേഷം മോേഡൺ ഇലക്ട്രോണിക്സിലേക്ക് (സോണി) ജോലി മാറുകയായിരുന്നു. അവിടെ നിന്ന് സെയിൽസ് കോഒാഡിനേറ്ററായാണ് പിരിയുന്നത്. ജിദ്ദയിലെത്തുന്നതിന് മുമ്പ് തന്നെ അറബിയിലും മലയാളത്തിലുമായി 45 ഒാളം ആൽബങ്ങൾ പുറത്തിറക്കിയ അദ്ദേഹം ഒാൾ ഇന്ത്യ റേഡിയോയിലെ ബി.െഎ ആർട്ടിസ്റ്റായിരുന്നു. ഉമ്മ എസ്.എം ജമീല ബീവി കേമ്പാസ് ചെയ്ത ഗാനങ്ങളായിരുന്നു നാട്ടിൽ കൂടുതലും പാടിയിരുന്നത്.
ഒ.എം കരുവാരക്കുണ്ട് രചിച്ച് കെ.വി അബൂട്ടി മാസ്റ്റർ സംഗീതം ചെയ്ത അഹ്ലുൽ ബൈത്ത് കവാലി ആൽബം ജിദ്ദയിലേക്ക് വരുന്നതിന് തലേ ദിവസമാണ് പുറത്തിറങ്ങിയത്. ഫസീല, ബാപ്പു വെള്ളിപറമ്പ്, െഎ.പി സിദ്ദീഖ്, കണ്ണൂർ ശരീഫ്, എം.എ ഗഫൂർ തുടങ്ങിയവർക്കൊപ്പം നാട്ടിലെ സ്റ്റേജ് ഷോകളിൽ നിറഞ്ഞു നിന്ന സമയത്താണ് സൗദിയിലേക്ക് കൂടുമാറിയതെന്ന് അദ്ദേഹം പറയുന്നു. ‘ആകെ പ്രപഞ്ചങ്ങൾക്കെന്നും’ എന്ന് തുടങ്ങുന്ന ഉമ്മ എഴുതി യേശുദാസ് പാടിയ ഗാനത്തിന് തരംഗിണിക്ക് വേണ്ടി കോറസ് പാടിയതും അദ്ദേഹമാണ്. ഗൾഫിലും ധാരാളം ആരാധകരുണ്ട്.
സൗദിയിലുള്ള ഉസ്മാൻ എടത്തിൽ, ഉസ്മാൻ പാണ്ടിക്കാട് തുടങ്ങിയവർ ഗാനങ്ങൾ രചിച്ച് സഹായിച്ചു. മുഹമ്മദ് റാഫി, ഗുലാം അലി, ജഗ്ജിത് സിങ്, െമഹ്ദി ഹസൻ തുടങ്ങിയവരുടെ ഗസലുകളും ഗാനങ്ങളും പാടാറുണ്ട്. നാട്ടിൽ മക്കളെയും സുഹൃത്തുകളെയും കൂട്ടി ഒാസ്കസ്ട്ര പുനരാരംഭിക്കാനാണ് ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ലക്ഷദീപിലെ ആന്ത്രോത്ത് ദീപ് സ്വദേശിയായ അദ്ദേഹം കോഴിക്കോട്ടാണ് ഇപ്പോൾ താമസം. ലക്ഷദ്വീപ് പ്രഥമ എം.പി നല്ലകോയ തങ്ങളുടെ പൗത്രനാണ്. ഉമ്മ എസ്.എം ജമീല ബീവി. ഉമ്മയുടെ പിതാവ് നിമിഷ കവിയും സൂഫി വര്യനുമായിരുന്ന കുഞ്ഞി സീതികോയ തങ്ങൾ. ഭാര്യ ഫൈറൂസ് മുംതാസ് ചെമ്മാട് സ്വദേശിനിയും സാദിഖലി തങ്ങളുടെ ഭാര്യാ സഹോദരിയുമാണ്. മക്കൾ തമീമ സുൽത്താന, സയ്യിദ് താമീർ, സയ്യിദ് തൻവീർ. ബന്ധപ്പെടാവുന്ന മൊബൈൽ: 0501892202.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
