‘പാടൂ നാടറിയട്ടെ’ എം.ജി. ശ്രീകുമാർ ഗാനമത്സരത്തിന് വലിയ പ്രതികരണം
text_fieldsദമ്മാം: ‘ഗൾഫ് മാധ്യമം’ ഡിസംബർ 26-ന് ദമ്മാമിൽ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ മെഗാ സംഗീത പരിപാടിയുടെ ഭാഗമായി സൗദിയിലെ പ്രവാസികൾക്ക് ഗാനമാലപിക്കാനും സമ്മാനങ്ങൾ നേടാനുമായി ഒരുക്കുന്ന ‘പാടൂ... നാടറിയട്ടെ’ എം.ജി സോങ് സിങ് ആൻഡ് വിങ് പരിപാടിയിലേക്ക് പ്രവാസലോകത്ത് നിന്നും മികച്ച പ്രതികരണം.
സൗദിയിലുള്ള ഏതൊരാൾക്കും മത്സരത്തിൽ പങ്കെടുക്കാമെന്നിരിക്കെ വിവിധ വിഭങ്ങളിൽ നിന്നായി എൻട്രികൾ ലഭിച്ചു കഴിഞ്ഞു. പ്രവാസികളുടെ ആലാപനത്തിലെ കഴിവ് തെളിയിക്കാനും പുതുമുഖങ്ങളെ കണ്ടെത്താനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. 16 വയസ് വരെയുള്ളവരെ ജൂനിയർ വിഭാഗത്തിലും അതിന് മുകളിലുള്ളവർ സീനിയർ വിഭാഗത്തിലുമാക്കിയാണ് മത്സരം. ഈ വർഷം നവംബർ 29 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
മത്സരത്തിലേക്കുള്ള എൻട്രികൾ ഡിസംബർ എട്ടുവരെ സ്വീകരിക്കും. എം.ജി. ശ്രീകുമാർ ആലപിച്ച ഗാനങ്ങളിൽനിന്ന് ഇഷ്ടപ്പെട്ട നാല് വരി പാടി, പേരും വയസ്സും സഹിതം വീഡിയോ അയച്ചാൽ മത്സരത്തിൽ പങ്കെടുക്കാം. കരോക്കെയോ പശ്ചാത്തല സംഗീതമോ ഇല്ലാതെ വോക്കൽ ആയിട്ടായിരിക്കണം ഗാനാലാപനം. വീഡിയോ ദൈർഘ്യം ഒരു മിനിറ്റിൽ കവിയരുത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ നിങ്ങളുടെ പാട്ടുകൾ വീഡിയോ റെക്കോർഡ് ചെയ്ത് 0564969415 എന്ന നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുക. വിജയികൾക്ക് സമ്മാനങ്ങൾ കൂടാതെ എം.ജി ശ്രീകുമാറിനൊപ്പം വേദി പങ്കിടാനുള്ള സുവർണാവസരവും ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന പാട്ടുകൾ ഗൾഫ് മാധ്യമത്തിെൻറ സോഷ്യൽ മീഡിയ പേജുകൾ വഴി ലോകമെങ്ങും എത്തിക്കും. പാടൂ നിങ്ങളുടെ സംഗീതം ലോകം അറിയട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

