സിനർജിയ ബിസിനസ് ശിൽപശാല സംഘടിപ്പിച്ചു
text_fieldsജിദ്ദയിൽ സംഘടിപ്പിച്ച സിനർജിയ ബിസിനസ് ശിൽപശാലയിൽ കസാക് ബെഞ്ചാലി സംസാരിക്കുന്നു
ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ബിസിനസുകാർക്ക് പുത്തൻ അനുഭവം സമ്മാനിച്ച് ജിദ്ദയിൽ കസാക് ബെഞ്ചാലി നയിച്ച സിനർജിയ ബിസിനസ് ശിൽപശാല നടന്നു. സിനര്‍ജിയ നോളജ് ഷെയറിങ് പ്ലാറ്റ്ഫോമിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ ബിസിനസ് കണ്‍സല്‍ട്ടന്‍സിയായ ഐ.ഐ.ബി.എസ് ആണ് ശിൽപശാല സംഘടിപ്പിച്ചത്.
പ്രവാസി ബിസിനസുകാർക്ക് തങ്ങളുടെ ബിസിനസിൽ ഉൾക്കാഴ്ച സമ്മാനിച്ചാണ് പ്രമുഖ ബിസിനസ് ട്രെയ്നറായ കസാക് ബെഞ്ചാലിയുടെ ശിൽപശാല സമാപിച്ചത്. ശറഫിയ കറം ജിദ്ദ ഹോട്ടലിൽ നടന്ന ശിൽപശാലയിൽ നൂറിലേറെ ബിസിനസുകാർ പങ്കെടുത്തു. മാറിവരുന്ന കാലത്തിനനുസരിച്ച് ബിസിനസിൽ പുതിയ രീതികൾ ആവിഷ്കരിച്ചില്ലെങ്കിൽ പരാജയപ്പെട്ടുപോകുമെന്ന് കസാക് ബെഞ്ചാലി പറഞ്ഞു.
അവസരങ്ങളുടെ വലിയ ലോകമാണ് മുന്നിലുള്ളത്. അവയെ തിരിച്ചറിയണമെങ്കിൽ കണ്ണും കാതും തുറന്നുവെക്കണം. വിജയത്തിലേക്ക് കുറുക്കുവഴികളില്ല. തനിക്ക് ശേഷവും ബിസിനസ് നിലനിൽക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഐ.ഐ.ബി.എസ് ചെയർമാൻ ഡോ. ഫിറോസ് ഉമർ ആര്യൻ തൊടിക സ്വാഗതം പറഞ്ഞു. സലാഹ് കാരാടൻ, എൻ.എം സ്വാലിഹ്, ഐ.ഐ.ബി.എസ് മാർക്കറ്റിംഗ് മാനേജർ നാഷിദ് സൽമാൻ എന്നിവർ സംസാരിച്ചു. ഐ.ഐ.ബി.എസ് മാനേജിംഗ് ഡയറക്ടർ ആബിദ് ആര്യന്തൊടിക, ഓപറേഷൻ ഹെഡ് നജ്മല്‍ കാരാട്ടുതൊടി, അർക്കാസ് ഗ്രൂപ് ഓഫ് കമ്പനീസ് ഫൗണ്ടർ ആൻഡ് സി.ഇ.ഒ കെ.ടി സുനീർ, ഡയറക്ടർ മുഹമ്മദ് കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

