‘സിജി’ ജിദ്ദ ചാപ്റ്ററിന് പുതിയ ഭാരവാഹികള്‍
text_fieldsജിദ്ദ: സെൻറർ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനായി നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്. വിവിധ വകുപ്പുകളെ പ്രതിനിധാനം ചെയ്ത് കെ.ടി. അബൂബക്കര്‍, എൻജി. മുഹമ്മദ് കുഞ്ഞി, കെ.എം. അബ്ദുല്‍ കരീം, റഷീദ് അമീര്‍, മുഹമ്മദലി ഓവുങ്ങല്‍, എം.എം. ഇര്‍ഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് സലീം മുല്ലവീട്ടില്‍ നേതൃത്വം നല്കി. മുന്‍ പ്രസിഡൻറുമാരായ പി.എം. അമീറലി, കെ.എം. മുസ്തഫ, എ.എം. അഷ്റഫ് എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഇബ്രാഹീം ശംനാട് ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു. സമീര്‍ മുഹമ്മദ് നന്ദി പറഞ്ഞു. ഭാരവാഹികൾ: അബ്ദുല്‍ അസീസ് തങ്കയത്തില്‍ (ചെയ), കെ.എം. അബ്ദുല്‍ കരീം, റഷീദ് അമീര്‍ (വൈ. ചെയ), മുഹമ്മദ് താലിഷ് (ചീഫ് കോഒാഡിനേറ്റര്‍), അബ്ദുസലാം കാളികാവ് (ട്രഷ). വിവിധ വകുപ്പ് കോഒാഡിനേറ്റര്‍മാർ: കെ. സമീര്‍, എൻജി. മുഹമ്മദ് കുഞ്ഞി, കെ.ടി. അബൂബക്കര്‍, എം.എം. ഇര്‍ഷാദ്, മുഹമ്മദലി ഓവുങ്ങല്‍, ഇബ്രാഹീം ശംനാട്, മുഹമ്മദ് അഫ്നാസ്, കെ.എം.എ. ലത്തീഫ്, അഹമ്മദ് കോയ, മുജീബ് മൂസ, ഫസ്ലിന് അബ്ദുല്‍ ഖാദര്‍. വിഷനറി നേതാക്കളായി പി.എം. അമീറലി, സലീം മുല്ലവീട്ടില്‍, കെ.എം. മുസ്തഫ, എ.എം. അഷ്റഫ് എന്നിവരെയും നിശ്ചയിച്ചു.
