‘സിജി’ ഇൻറർനാഷനൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
text_fieldsജിദ്ദ: സെൻറര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) ഇൻറര്‍നാഷനൽ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനായി നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വിവിധ ചാപ്റ്ററുകളില്നിന്നുള്ള ഭാരവാഹികളും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രതിനിധികളും പങ്കെടുത്തു. പ്രസിഡൻറ് പി.എ. അബ്ദുസലാം ഉദ്ഘാടനം ചെയ്തു. ചെയര്മാന് മുഹമ്മദ് ഫിറോസ് അധ്യക്ഷത വഹിച്ചു. സിജി വിഷനറി ലീഡര്‍ പി.എം. അമീറലി അവതരിപ്പിച്ച പുതിയ ഭാരവാഹികളുടെ പാനല്‍ ഐകകണ്േഠ്യന അംഗീകരിക്കുകയായിരുന്നു.
കെ.എം. മുസ്തഫ (ചെയർ), എം.എം. അബ്ദുല്‍ മജീദ്, ഡോ. സുനില്‍ ഷംസുദ്ദീന് (വൈ. ചെയർ), റുക്നുദ്ദീന് അബ്ദുല്ല (ചീഫ് കോഒാഡിനേറ്റര്‍), ഫസീഹുല്ലാഹ് അബ്ദുല്ല (ട്രഷ) എന്നിവരാണ് പുതിയ ഭാരവാഹികൾ. വിവിധ വകുപ്പ് കോഒാഡിനേറ്റര്‍മാരായി മുജീബുല്ല കൈന്താര്‍, നൗഷാദ് മൂസ, ബി.എച്ച്. മുനീബ്, ഡി.വി. നൗഫല്‍, ഷബീര്‍ അഹമ്മദ്, മുഹമ്മദ് ഹനീഫ് എന്നിവരെയും തെരഞ്ഞെടുത്തു. ഡോ. ഇെസഡ് എ. അഷ്റഫ്, ഡോ. സിദ്ദീഖ് പുലാക്കല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ ചാപ്റ്ററുകളില്നിന്നുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടും കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് എം.എം. അബ്ദുല്‍ മജീദും അവതരിപ്പിച്ചു. അമീര്‍ തയ്യല്‍, പി.എം. അമീറലി, മുഹമ്മ് ഫിറോസ് എന്നിവരെ സീനിയര്‍ വിഷനറി ലീഡര്‍മാരായും നിശ്ചയിച്ചു. ചെയര്മാന് കെ.എം. മുസ്തഫ സമാപന പ്രസംഗം നടത്തി. റുക്നുദ്ദീന് അബ്ദുല്ല നന്ദി പറഞ്ഞു.
