Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎണ്ണവിപണിയിൽ ഉണർവി​െൻറ...

എണ്ണവിപണിയിൽ ഉണർവി​െൻറ സൂചനകൾ –സൗദി ഉൗർജമന്ത്രി

text_fields
bookmark_border
എണ്ണവിപണിയിൽ ഉണർവി​െൻറ സൂചനകൾ –സൗദി ഉൗർജമന്ത്രി
cancel
camera_alt

സൗദി ഊർജമന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാൻ ഒപെക് യോഗത്തിൽ സംസാരിക്കുന്നു

ജുബൈൽ: കോവിഡി​െൻറ പശ്ചാത്തലത്തിൽ മന്ദഗതിയിലായ എണ്ണവിപണി ഉയിർത്തെഴുന്നേൽക്കുന്നതി​െൻറ സൂചനകൾ കണ്ടുതുടങ്ങിയതായി സൗദി ഊർജമന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാൻ പറഞ്ഞു. കോവിഡ് വാക്‌സിനുകളെക്കുറിച്ച് വളരെ നല്ല വാർത്തകൾ വിവിധ രാജ്യങ്ങളിൽനിന്നും വന്നുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽനിന്നും ചൈനയിൽനിന്നുമുള്ള എണ്ണയുടെ ആവശ്യം വർധിക്കുന്നതി​െൻറ സൂചനകൾ ലഭിച്ചുതുടങ്ങി. എണ്ണവിപണിയിൽ ചെറുവെളിച്ചം കാണുന്നു. ഒപെക്, എണ്ണ മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. വലിയ ചില സമ്പദ്‌വ്യവസ്ഥകൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ഈ വൈറസിന് പദ്ധതികളെ അസ്വസ്ഥമാക്കാൻ ഇപ്പോഴും കഴിവുണ്ടെന്ന് ഓർമപ്പെടുത്തുകയും ചെയ്യുന്നു.

ജനുവരിയിൽ എണ്ണ ഉൽപാദനം വർധിപ്പിക്കാനുള്ള പദ്ധതികളിൽ ഒപെക് വഴങ്ങേണ്ടതുണ്ട്. കരാറുകളിൽ ഉറച്ചുനിൽക്കാത്തവരോട് വിപണികൾ ദയ കാണിക്കില്ല. ഇതുകൊണ്ടാണ് കമ്പോളത്തി​െൻറ ആവശ്യകത അനുസരിച്ച് പ്രവർത്തിക്കാൻ തയാറാകേണ്ടത്. ആവശ്യമെങ്കിൽ കരാറി​െൻറ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ തയാറാവണം. ജനുവരിയിൽ വിപണിയിൽ ഉണർവ്​ വരാനിരിക്കുന്നതിനാൽ പ്രതിദിനം രണ്ടു​ ദശലക്ഷം ബാരൽ എണ്ണ അധികമായി താൽക്കാലികമായി നിർത്തുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു. ചിലർ ആറുമാസം വരെ കാലതാമസം കണക്കാക്കുന്നു. എന്നാൽ, അടുത്ത മാസം നടക്കുന്ന ഒപെക്കി​െൻറ ഒരു മുഴുവൻ യോഗത്തിലൂടെ മാത്രമേ ആ തീരുമാനം എടുക്കാൻ കഴിയൂ. കരാറുകൾ കർശനമായി പാലിക്കുന്നതിൽ യു‌.എ.ഇയും അംഗോളയും കാട്ടുന്ന ശുഷ്‌കാന്തി പ്രശംസനീയമാണ്. മേയ് മുതൽ ആഗോള വിപണിയിൽനിന്ന് പ്രതിദിനം 1.6 ശതകോടി ബാരൽ എണ്ണയാണ് ഒപെക് എടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi oiloil marketaudi Energy Minister
Next Story