‘സൈൻ ഓഫ് ഹോപ്പ്’
text_fieldsറിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് സംഘടിപ്പിച്ച ലഹരി വിമുക്ത
ബോധവത്കരണ പരിപാടി
റിയാദ്: റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിമുക്ത ബോധവത്കരണ ക്ലാസ് ‘സൈൻ ഓഫ് ഹോപ്പ്’ ശ്രദ്ധേയമായി. ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി രക്ഷിതാക്കളും യുവാക്കളും സജീവമായി പങ്കെടുത്തു.
ലഹരി ഉപയോഗം, മോശം ആസക്തികൾ, കുടുംബത്തിൽ പുതിയ തലമുറയെ നിയന്ത്രിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്ലാസ് പാരന്റിങ് ലൈഫ് കോച്ചായ സുഷമ ഷാൻ നയിച്ചു.
ടെക്നോളജിയുടെ ഈ യുഗത്തിൽ കുട്ടികളുമായി എങ്ങനെ മാനസികബന്ധം ശക്തിപ്പെടുത്താം, അതിരുകളും സ്വാതന്ത്ര്യവും എങ്ങനെ സുതാര്യമായി കൈകാര്യം ചെയ്യാം എന്നതായിരുന്നു ക്ലാസിന്റെ പ്രധാന ഊന്നൽ. രക്ഷിതാക്കൾ അവരുടെ ആശങ്കകളും അഭിപ്രായങ്ങളും പങ്കുവെക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. അന്താരാഷ്ട്ര ലഹരി വിരുദ്ധ കാമ്പയിൻ സമിതിയായ ‘റിസ’യുടെ സ്കൂൾ ആക്ടിവിറ്റി കൺവീനർ പത്മിനി യു. നായർ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യക്ഷത വഹിച്ചത് ചെയർമാൻ റഫീഖ് ചെറുമുക്ക് ആയിരുന്നു.
പരിപാടിക്കിടയിൽ വെൽഫെയർ വിങ് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി നടത്തിയ ലക്കി ഡ്രോയിലെ സമ്മാന കൂപ്പൺ വിജയികൾക്കുള്ള സമ്മാനങ്ങൾ കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ കോയമു ഹാജി, മുഹമ്മദ് വേങ്ങര, റിയാദ് മലപ്പുറം ജില്ല കമ്മിറ്റി ട്രഷറർ മുനീർ വാഴക്കാട് എന്നിവർ ചേർന്ന് വിതരണം ചെയ്തു. വെൽഫെയർ വിങ് കൺവീനർ റിയാസ് തിരൂർക്കാട് സ്വാഗതവും ജില്ല കമ്മിറ്റി ട്രഷറർ നൗഫൽ തിരൂർ നന്ദിയും പറഞ്ഞു.
പരിപാടിയിൽ പങ്കെടുത്തവർക്ക് ഇത് വളരെ പ്രചോദനം നൽകുന്ന അനുഭവമായിരുന്നു എന്ന് പലരും അഭിപ്രായപ്പെട്ടു. ഇത്തരം ബോധവത്കരണ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിൽ തുടരുമെന്നും സംഘാടകർ അറിയിച്ചു.
ഷറഫു പുളിക്കൽ, ഇസ്ഹാഖ് താനൂർ, നസീർ കണ്ണീരി, ഹാഷിം തോട്ടത്തിൽ, ജാഫർ പി.പി പനങ്ങാങ്ങര, ജാഫർ വീമ്പൂർ, ശറഫുദ്ധീൻ തേഞ്ഞിപ്പലം, അനസ് പെരുവള്ളൂർ, സി.വി. ഇസ്മാഈൽ, അൻസിഫ് അങ്ങാടിപ്പുറം എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

