'പൊലിയരുത് ആത്മവിശ്വാസം' സൈൻ ജിദ്ദ ഡെലിഗേറ്റ്സ് മീറ്റ് ഇന്ന്
text_fieldsസൈൻ ജിദ്ദ ചാപ്റ്റർ ഭാരവാഹികൾ, അബീർ മെഡിക്കൽ ഗ്രൂപ് പ്രതിനിധികൾ എന്നിവർ വാർത്തസമ്മേളനത്തിൽ
ജിദ്ദ: സൈൻ ജിദ്ദ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 'പൊലിയരുത് ആത്മവിശ്വാസം' എന്ന ശീർഷകത്തിൽ നടക്കുന്ന ഡെലിഗേറ്റ്സ് മീറ്റ് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.വൈകീട്ട് ഏഴിന് സീസൺസ് റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി അബീർ മെഡിക്കൽ ഗ്രൂപ് ചെയർമാൻ മുഹമ്മദ് ആലുങ്ങൽ ഉദ്ഘാടനം ചെയ്യും.
സൗദി അറേബ്യയിലെ വിപുലമായ അവസരങ്ങളെക്കുറിച്ച് പ്രമുഖ സൗദി മാധ്യമപ്രവർത്തകൻ ഖാലിദ് അൽ മഈന, സൈൻ എക്സിക്യൂട്ടിവ് ഡയറക്ടർ റാഷിദ് ഗസ്സാലി, മുഹമ്മദ് ബാഷമ്മാഖ്, വി.ടി നിഷാദ്, ഡോ. ഇസ്മായിൽ മരിതേരി, കെ.സി അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിക്കും. ശറഫിയ്യ അബീർ മെഡിക്കൽ സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ സൈൻ ജിദ്ദ ചാപ്റ്റർ ഡയറക്ടർ വി.പി. ഹിഫ്സുറഹ്മാൻ, കോഓഡിനേറ്റർ മുഹമ്മദ് സാബിത്ത്, ട്രഷറർ എൻ.എം. ജമാലുദ്ദീൻ, അബീർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. അഹ്‌മദ് ആലുങ്ങൽ, സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ ഡോ. മുഹമ്മദ് ഇമ്രാൻ, സൈൻ ജിദ്ദ എക്സിക്യൂട്ടിവ് അംഗങ്ങളായ നാസർ വെളിയങ്കോട്, അഷ്‌റഫ് പൊന്നാനി, കെ.സി. അബ്ദുറഹ്മാൻ, കെ.എം. ഇർഷാദ്, അഷ്‌റഫ് കോയിപ്ര, വി. ഷമീം തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

