‘പ്രവാസിയുടെ സമ്പാദ്യശീലവും നിക്ഷേപവും’ പഠനക്ലാസ് ശ്രദ്ധേയം
text_fields‘പ്രവാസികളുടെ സമ്പാദ്യശീലവും നിക്ഷേപവും’ പരിപാടിയിൽ ഫസ്ലിൻ അബ്ദുല്‍ ഖാദര്‍ സംസാരിക്കുന്നു
ജിദ്ദ: ‘പ്രവാസികളുടെ സമ്പാദ്യശീലവും നിക്ഷേപവും’ വിഷയത്തില്‍ സെൻറർ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) ജിദ്ദ ചാപ്റ്ററിന് കീഴിലുള്ള ബിസിനസ് രംഗത്തെ മലയാളി കൂട്ടായ്മയായ ബിസിനസ് ഇനിഷ്യേറ്റിവ് ഗ്രൂപ് (ബിഗ്) പ്രഭാഷണം സംഘടിപ്പിച്ചു. ഫസ്ലിൻ അബ്ദുല്‍ ഖാദര്‍ സംസാരിച്ചു. പ്രവാസികള്‍ നേടുന്ന വരുമാനം ഭാവിയിലേക്ക് സൂക്ഷിക്കണമെന്നും അതിനെ പൂർണമായി ചെലവഴിച്ചുകളയരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ലോകം സാമ്പത്തിക ദുരിതത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നതെന്നും പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതോടൊപ്പം വരുമാനം സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ആധുനിക സമ്പദ് വ്യവസ്ഥയില്‍ ഏറെ നിർണായകമായ ഷെയര്‍ മാര്‍ക്കറ്റിനെക്കുറിച്ചും മ്യൂച്ചല്‍ ഫണ്ടിനെക്കുറിച്ചും അതില്‍ എങ്ങനെ അക്കൗണ്ട് തുടങ്ങാം, എങ്ങനെ ഇടപാടുകള്‍ നടത്താമെന്നും അദ്ദേഹം വിവരിച്ചു. സിജിയെക്കുറിച്ച് റഷീദ് അമീര്‍ വിവരിച്ചു. കെ.എം. റിയാസ്, സമീര്‍, സലാം കാളികാവ്, ഫിറോസ് അശ്ഫാഖ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ചടങ്ങില്‍ മുഹമ്മദ് ബൈജു സ്വാഗതവും മുഹമ്മദലി ഓവുങ്ങല്‍ നന്ദിയും പറഞ്ഞു. എം.എം. ഇര്‍ഷാദ് അവതാരകനായിരുന്നു. കെ.ടി. അബൂബക്കര്‍ ഖുര്‍ആനില്‍നിന്ന് അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

