Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിഫ് ഫുട്​ബാൾ​ ഡിസംബർ ഒന്ന്​ മുതൽ; ലോഗോ പ്രകാശനം ചെയ്തു 

text_fields
bookmark_border
സിഫ് ഫുട്​ബാൾ​ ഡിസംബർ ഒന്ന്​ മുതൽ; ലോഗോ പ്രകാശനം ചെയ്തു 
cancel
camera_alt???? ?? ???????? ???????????? ???? ???????? ????? ????? ??????????????

ജിദ്ദ: സിഫ് ‘ഈസ് ടീ’ ചാമ്പ്യൻസ് ലീഗ് ടൂർണമ​െൻറി​​െൻറ ലോഗോ  പ്രകാശനം ജിദ്ദ ട്രൈഡൻറ്​ ഹോട്ടലിലെ പ്രൗഢമായ വേദിയിൽ നടന്നു. കോൺസൽ ജനറൽ മുഹമ്മദ്​  നൂർ റഹ്​മാൻശൈഖ്​  മുഖ്യാഥിതിയായിരുന്നു.  ലോഗോ പ്രകാശനം ഈസ്​റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി നവാസ് മീരാൻ നിർവഹിച്ചു. സിഫി​​െൻറ 23 വർഷത്തെ വളർച്ച  വിവരിക്കുന്ന ഡോക്യുമ​െൻററി  പ്രദർശിപ്പിച്ചു.  പ്രസിഡൻറ്​ ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു.  

ജിദ്ദ നാഷനൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ വി.പി മുഹമ്മദലി, അൽ അബീർ  ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ്, കെ.പി മുഹമ്മദ് കുട്ടി, ഷിബു തിരുവനന്തപുരം, അബൂബക്കർ അരിമ്പ്ര, കെ.പി.എ സലാം, വി.കെ എ റഊഫ്, കെ.ടി. എ മുനീർ,  നിസാം മമ്പാട്,  മുഹമ്മദ് ശരീഫ് മാസ്​റ്റർ തുടങ്ങിയവർ സംസാരിച്ചു. ടീമുകളുടെ ഗ്രൂപിങ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ക്യാബിനറ്റ് മെമ്പർമാരായ സയാൻ സക്കീർ, സമീർ റോഷൻ, ഹാറൂൺ ഹിഷാം  തുടങ്ങിയവർ ചേർന്ന് നടത്തി.  വൈസ് പ്രസിഡൻറ്​ അയൂബ് മുസ്​ലിയാരകത്ത്, ഷദാ ഷംസുദ്ദീൻ, നവാൽ സലാഹ് കാരാടൻ തുടങ്ങിയവർ  അവതാരകരായിരുന്നു. ജനറൽ സെക്രട്ടറി ഷബീർ ലവ സ്വാഗതവും അബ്്ദുൽ  നന്ദിയും പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - siff football-saudi-gulf news
Next Story