സിഫ് സൗഹൃദ ഫുട്ബാൾ: സിഫ് ഇലവൻ ബ്ലൂസ്റ്റാർ ഇലവനെ തോൽപിച്ചു
text_fieldsജിദ്ദ: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ബ്ലൂസ്റ്റാർ ക്ലബ് പ്രസിഡൻറും സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം (സിഫ്) ട്രഷററുമായ മേച്ചേരി അബ്ദുൽ കരീമിനുള്ള ബഹുമാനാർഥം സിഫ് സംഘടിപ്പിച്ച സൗഹൃദ ഫുട്ബാൾ മത്സരത്തിൽ സിഫ് ഇലവൻ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലൂസ്റ്റാർ ഇലവനെ പരാജയപ്പെടുത്തി.
ജിദ്ദ ഖാലിദ്ബിൻ വലീദ് സ്റ്റേഡിയത്തിൽ നടന്ന മത്സരം സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. മത്സരത്തിെൻറ ആദ്യ പകുതിയിൽ തൗഫീഖ് മനോഹരമായ ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ നേടിയ ഗോളിനായിരുന്നു സിഫ് ഇലവെൻറ ജയം. സിഫ് ഭാരവാഹികളായ അയ്യൂബ് മുസ്ലിയാരകത്ത്, നാസർ ശാന്തപുരം, അൻവർ വല്ലാഞ്ചിറ, കെ.സി. മൻസൂർ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ആസിഫ് മമ്പാട്, മുഫീദ് അത്തിമണ്ണിൽ, ശംസു കൊണ്ടോട്ടി എന്നിവർ മത്സരം നിയന്ത്രിച്ചു.

