Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ നാളെ മൂന്നു മത്സരങ്ങൾ
cancel
Homechevron_rightGulfchevron_rightSaudi Arabiachevron_rightസിഫ് ഈസ്ടീ ചാമ്പ്യൻസ്...

സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ നാളെ മൂന്നു മത്സരങ്ങൾ

text_fields
bookmark_border

ജിദ്ദ: വസീരിയ അൽ തആവുൻ സ്റ്റേഡിയത്തിൽ നടന്നുവരുന്ന സിഫ് ഈസ്ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ നാളെ മൂന്നു മത്സരങ്ങൾ നടക്കും. വൈകീട്ട് 6.30 ന് ആരംഭിക്കുന്ന ആദ്യ ബി ഡിവിഷൻ മത്സരത്തിൽ എൻ കംഫർട്ട് എ.സി.സി ബി ടീം, എഫ്‌.സി ഖുവൈസയെയും 7.45ന് ആരംഭിക്കുന്ന രണ്ടാമത് ബി ഡിവിഷൻ മത്സരത്തിൽ സൈക്ളോൺ മൊബൈൽ ആക്‌സസറീസ് ഐടി സോക്കർ, സഫിയ ട്രാവൽസ് യാസ് എഫ്‌.സിയെയും നേരിടും.

ഒമ്പത് മണിക്ക് നടക്കുന്ന എ ഡിവിഷൻ മത്സത്തിൽ എൻ കംഫർട്ട് എ.സി.സി എ ടീമും കഫാത്ത് അൽഅറബിയ യാംബു എഫ്‌.സി ടീമും ഏറ്റുമുട്ടും. മുൻ എഫ്‌.സി കേരള താരം ആസിഫ്, ജിദ്ദയിലെ ഫുട്ബാൾ പ്രേമികളുടെ ഇഷ്‌ടതാരം ഇമാദ് ഷംലാൻ, എം.ഇ.എസ് മമ്പാട് കോളേജ് സ്‌ട്രൈക്കർ സനൂപ് ചെവിടികുന്നൻ എന്നിവരടങ്ങിയ മികച്ച താരനിരയുമായി കളത്തിലിറങ്ങുന്ന എ.സി.സി എഫ്‌.സി ടീമിനെതിരെ മുൻ ഗോകുലം എഫ്‌.സി, കൊൽക്കത്ത ലീഗ് താരം കൂടിയായ മുഹമ്മദ് ആസിഫ്, കോവളം എഫ്.സിയുടെ സുധീഷ്, ഡൽഹി യുനൈറ്റഡിന്റെയും ബാസ്കോ ക്ലബ്ബിന്റെയും കളിക്കാരനായ സയ്യിദ് റാഷീദ്, ബാംഗ്ലൂർ യുനൈറ്റഡ് ടീമംഗം ജിപ്സൺ ജസ്റ്റസ്, എഫ്.സി കൊണ്ടോട്ടി ടീമിലെ മിഡ്‌ ഫീൽഡർ കണ്ണൻ, സ്‌ട്രൈക്കർ രാമൻ തുടങ്ങിയ വമ്പൻ താരനിരയുമായിട്ടാണ് യാംബു എഫ്‌.സി ടീമിന്റെ വരവ്. മത്സരം വീക്ഷിക്കാനെത്തുന്ന ഫുട്ബാൾ പ്രേമികൾക്ക് ഭാഗ്യനറുക്കെടുപ്പിലൂടെ ജീപാസ് നൽകുന്ന ആകർഷണീയമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്ന് സിഫ്‌ ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiffEasteaChampions League Football Tournament
News Summary - Siff Eastea Champions League Football Tournament
Next Story