Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് ജിദ്ദയിൽ തുടക്കം

text_fields
bookmark_border
സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റിന് ഇന്ന് ജിദ്ദയിൽ തുടക്കം
cancel
camera_alt

സിഫ് ഈസ് ടീ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ടൂർണമെന്റ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാനെത്തിയ കലാകാരന്മാരായ ഹരീഷ് കണാരൻ, അനിൽ ബേബി എന്നിവരെ ജിദ്ദ വിമാനത്താവളത്തിൽ സിഫ് ഭാരവാഹികൾ സ്വീകരിക്കുന്നു

ജിദ്ദ: ഇരുപതാമത് SIFഫുട്ബാൾ ടൂർണമെന്റ് ഇന്ന് ജിദ്ദയിൽ ആരംഭിക്കും. വസീരിയ അൽ തആവൂൻ സ്റ്റേഡിയത്തിൽ വൈകീട്ട് 6.30 മുതലാണ് മത്സരങ്ങൾ. രാത്രി ഒമ്പതിന് അബ്ദുൽ ഹമീദ് എം.എൽ.എ ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്യും. പ്രമുഖ സിനിമ താരം ഹരീഷ് കണാരൻ, സിനിമ, ടിവി കലാകാരൻ അനിൽ ബേബി, ഗായകൻ ആസിഫ് കാപ്പാട് എന്നിവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുക്കും.

11 ആഴ്ചകൾ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ മൂന്ന് ഡിവിഷനുകളിലായി 23 ടീമുകൾ മാറ്റുരക്കും. ഡിസംബർ എട്ടിനായിരിക്കും ഫൈനൽ മത്സരങ്ങൾ. ഐ.എസ്.എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളുടെ ഒരു വലിയ നിര തന്നെ ടൂർണമെന്റിലെ വിവിധ ടീമുകൾക്ക് വേണ്ടി അണി നിരക്കും. നിരവധി നാഷനൽ, ഇന്റർനാഷനൽ കളിക്കാർ ഇതിനോടകം ജിദ്ദയിലെത്തി ടീമുകൾക്കൊപ്പം പരിശീലനത്തിലേർപ്പെട്ടതായി ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SIFF Eastea Champions League Football
Next Story