സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗ്; ഇന്ന് ഇന്ത്യൻ താരങ്ങളായ മുഹമ്മദ് സനാനും വി.പി. സുഹൈറും ബൂട്ടണിയും
text_fieldsസിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗിൽ റീം അൽ ഉല ഈസ്റ്റി സബീൻ എഫ്.സിക്ക് വേണ്ടി കളിക്കാനെത്തിയ ഇന്ത്യൻ ഫുട്ബാൾ ടീം താരം മുഹമ്മദ് സനാനെ ജിദ്ദ വിമാനത്താവളത്തിൽ ക്ലബ് അധികൃതരും സ്പോൺസർമാരും സ്വീകരിക്കുന്നു
ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിെൻറ ആഭിമുഖ്യത്തിൽ ജിദ്ദയിൽ നടന്നുവരുന്ന സിഫ് റബിഅ ടീ ചാമ്പ്യൻസ് ലീഗിൽ വെള്ളിയാഴ്ച നിർണായകമായ എ ഡിവിഷൻ മത്സരങ്ങളിൽ റീം അൽ ഉല ഈസ്റ്റീ സാബിൻ എഫ്.സി, അർകാസ് ബ്ലാസ്റ്റേഴ്സ് എഫ്.സിയെയും എച്ച്.എം.ആർ റിയൽ കേരള എഫ്.സി, എൻകംഫർട് എ.സി.സി എ ടീമിനെയും നേരിടും. ആദ്യ മത്സരങ്ങളിൽ തോൽവി നേരിട്ട സാബിൻ എഫ്.സിക്കും ബ്ലാസ്റ്റേഴ്സ് എഫ്.സിക്കും ടൂർണമെൻറിൽ സെമി സാധ്യത നിലനിർത്തണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.
അതുകൊണ്ടുതന്നെ നാട്ടിൽനിന്നും എത്തിച്ച ഐ.എസ്.എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളെ ഉൾപ്പെടുത്തി ശക്തമായ നിരയുമായാണ് ഇരു ടീമുകളും ഇന്ന് കളിക്കാനിറങ്ങുന്നത്. ജാംഷഡ്പൂർ എഫ്.സിയുടെ ഇന്ത്യൻ താരം മഞ്ചേരി സ്വദേശി മുഹമ്മദ് സനാൻ ആണ് സാബിൻ എഫ്.സിയുടെ തുറുപ്പ് ശീട്ട്. കൂടാതെ ഐ ലീഗ് താരങ്ങളായ ഫഹജാസ്, ഉമർ മുക്താർ, അജാദ് സഹീം തുടങ്ങി പ്രമുഖ താരങ്ങളും സാബിൻ എഫ്.സിക്ക് വേണ്ടി ബൂട്ട് കെട്ടുമ്പോൾ, മറുവശത്ത് സന്തോഷ് ട്രോഫി താരം ആദിൽഷാന്റെ നേതൃത്വത്തിൽ ഐ.എസ്.എൽ താരങ്ങളായ മിദ്ലാജ്, മുഹമ്മദ് മുർഷിദ്, റാഷിദ് തുടങ്ങിയ വമ്പൻ താരങ്ങളുമായി ശക്തമായ ടീമുമായി തന്നെയാണ് ബ്ലാസ്റ്റേഴ്സ് എഫ്.സിയും കളത്തിലിറങ്ങുന്നത്.
എ ഡിവിഷൻ രണ്ടാം മത്സരത്തിൽ എച്ച്.എം.ആർ റിയൽ കേരള എഫ്.സി, എൻകംഫർട് എ.സി.സി എ ടീമിനെ നേരിടും. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മഹ്ജർ എഫ്.സിയോട് പൊരുതിത്തോറ്റ എ.സി.സി ടീമിന് ഇന്നത്തെ മത്സരം നിർണായകമാണ്.
മറുവശത്ത് ആദ്യ മത്സരത്തിൽ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് റിയൽ കേരള എഫ്.സി ഇന്ന് കളിക്കാനിറങ്ങുന്നത്. ഇന്ത്യൻ താരം വി.പി സുഹൈർ, ഐ ലീഗ് താരങ്ങളായ ഇമ്രാൻ ഖാൻ, യാഷിം മാലിക്, അമീൻ കോട്ടക്കുന്ന്, നസീഫ് തുടങ്ങി പ്രമുഖ താരങ്ങൾ റിയൽ കേരളക്ക് വേണ്ടി ജേഴ്സി അണിയുമ്പോൾ ജിദ്ദയിലെ ഏറ്റവും പരിചയസമ്പന്നരായ താരനിര എന്നറിയപ്പെടുന്ന എ.സി.സി ടീമും ഗോകുലം എഫ്.സി താരം മുഹമ്മദ് ജാസിം, ഐ ലീഗ് താരങ്ങളായ റിഫ്ഹാത് റംസാൻ, അർഷാദ്, ആസിഫ് ചെറുകുന്നൻ തുടങ്ങി വമ്പൻ താരനിരയുമായി ജയിക്കാനുറച്ചു തന്നെയാണ് ഇന്നത്തെ മത്സരത്തിൽ പോരാട്ടത്തിനിറങ്ങുന്നത്.
ജിദ്ദ വസീരിയയിലുള്ള അൽ താവൂൻ സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ ബി ഡിവിഷനിൽ എം.എസ്.ഐ കോൾഡ് ചെയിൻ ടെക്നോളോജിസ് റെഡ്സീ ബ്ലാസ്റ്റേഴ്സ് എഫ്.സി, നജിം അമൻ യുനൈറ്റഡ് സ്പോർട്സ് ക്ലബിനെ നേരിടും, ബി ഡിവിഷനിലെ രണ്ടാം മത്സരത്തിൽ അൽ ഫിഫി ജിദ്ദ എഫ്.സി, റബീഅ ടീ ബ്ലൂസ്റ്റാർ എ ടീമിനെയും മൂന്നാം മത്സരത്തിൽ വിജയ് മസാല ബി.എഫ്.സി ജിദ്ദ ബ്ലൂസ്റ്റാർ സീനിയേഴ്സ്, സൈക്ലോൺ മൊബൈൽ ആക്സെസറിസ് ഐ.ടി സോക്കർ എഫ്.സിയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

