സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗ്; എ ഡിവിഷനിൽ ബാൻ ബേക്കറി മഹ്ജർ എഫ്.സിക്ക് തകർപ്പൻ ജയം
text_fieldsസിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗിൽ നടന്ന എ ഡിവിഷൻ
മത്സരത്തിൽനിന്ന് (ഫോട്ടോ: നാസർ ശാന്തപുരം)
ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സിഫ് റബീഅ ടീ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന മത്സരങ്ങളിൽ എ ഡിവിഷനിൽ ബാൻ ബേക്കറി മഹ്ജർ എഫ്.സിക്ക് തകർപ്പൻ ജയം. നിലവിലെ ചാമ്പ്യന്മാരായ മഹ്ജർ എഫ്.സി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കരുത്തരായ എൻകംഫർട് എ.സി.സി എ ടീമിനെ തോൽപ്പിച്ചു.
ഇന്ത്യൻ താരം സഹൽ അബ്ദുൽ സമദ്, കേരള ബ്ലാസ്റ്റേഴ്സ് താരം റിസ്വാൻ അലി, കൽക്കത്ത മുഹമ്മദൻസ് താരം അബ്ദുൽ ഹന്നാൻ, വയനാട് എഫ്.സി താരം രാഹുൽ, രിഫ്ഹാത് റംസാൻ തുടങ്ങിയ താരങ്ങൾ ഇരു ടീമുകളിലുമായി അണിനിരന്നിരുന്നു.
മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട മഹ്ജർ എഫ്.സി താരം രാഹുലിന് ഹിബ ഏഷ്യ പോളിക്ലിനിക് മാനേജിങ് ഡയറക്ടർ കുഞ്ഞിയും ബാൻ ബേക്കറി മാനേജിങ് ഡയറക്ടർ മുഹമ്മദ് ഖദ്ദാഫിയും ചേർന്ന് ട്രോഫി നൽകി. ബി ഡിവിഷനിൽ സൈക്ലോൺ മൊബൈൽ അക്സെസ്സറിസ് ഐ.ടി സോക്കർ എഫ്.സി, എച്ച്.എം.ആർ ജെ.എസ്.സി ഫാൽക്കൺ എഫ്.സി തൂവൽ, ഡേ ബൈ ഡേ മാർക്കറ്റ് യാസ് എഫ്.സി എന്നിവർക്ക് ജയം. ഐ.ടി സോക്കർ എഫ്.സി ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഗ്ലോബ് ലോജിസ്റ്റിക്സ് ഫ്രൈഡേ എഫ്.സി ബി.സി.സിയെ തോൽപ്പിച്ച് തുടർച്ചയായ രണ്ടാം ജയത്തോടെ ക്വാർട്ടർ പ്രവേശനം ഉറപ്പാക്കി.
പ്ലയർ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ട ഐ.ടി സോക്കറിന്റെ മുഹമ്മദ് സഫ്വാന് ഇസ്മാഈൽ മുണ്ടക്കുളം ട്രോഫി നൽകി. ഫാൽക്കൺ എഫ്.സി തൂവൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഇ.എഫ്.എസ് ലോജിസ്റ്റിക് വൈ.സി.സി സാഗോ എഫ്.സിയെ പരാജയപ്പെടുത്തി. മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഫാൽക്കൺ എഫ്.സിയുടെ അൻവർ സാദത്തിന് ഷഫീഖ് പട്ടാമ്പി, അയ്യൂബ് ബൈക്കർ എന്നിവർ സംയുക്തമായി ട്രോഫി നൽകി. എഫ്.സി കുവൈസയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ച് യാസ് എഫ്.സിയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട യാസ് എഫ്.സിയുടെ ഫാസിലിന് സംവിധായകൻ ഷാഫി ഏപ്പിക്കാട് ട്രോഫി നൽകി. 17 വയസിന് താഴെയുള്ള കുട്ടികളുടെ ടീമുകൾ മത്സരിക്കുന്ന ഡി ഡിവിഷനിൽ ഇ.എഫ്.എസ് ലോജിസ്റ്റിക് ജെ.എസ്.സി സോക്കർ അക്കാദമി പവർ സ്പോട് ഫിറ്റ്നസ് സ്പോർട്ടിങ് യുനൈറ്റഡ് ബി ടീമിനെ തോൽപ്പിച്ച് സെമി ഫൈനലിൽ കടന്നു. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ട റിസ്വാന്, അബ്ദുറഹ്മാൻ അൽ മാലികി ട്രോഫി നൽകി. വി.പി. മുഹമ്മദലി, അബ്ദുൽ നാഫി കുപ്പനത്ത്, മഡോണ മോനിച്ചൻ, ലത്തീഫ് കാപ്പുങ്ങൽ, മുജീബ്, ഹാരിസ് കുരിക്കൾ, അബ്ദുൽ ശുക്കൂർ, റാഫി ഏപ്പിക്കാട്, സി.കെ. സൗഫർ, ഹക്കീം പാറക്കൽ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

