Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസിഫ്​ ഫുട്​ബാൾ ഫൈനൽ...

സിഫ്​ ഫുട്​ബാൾ ഫൈനൽ നാളെ

text_fields
bookmark_border
സിഫ്​ ഫുട്​ബാൾ ഫൈനൽ നാളെ
cancel

ജിദ്ദ: നാലുമാസമായി ജിദ്ദ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ സ്​റ്റേഡിയത്തിൽ നടന്നുവരുന്ന സിഫ് ഈസ്‌ടീ ചാമ്പ്യൻസ് ലീഗി​​െൻറ ഫൈനൽ വെള്ളിയാഴ്ച വർണാഭമായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എട്ടുമണിക്ക് നടക്കുന്ന എ ഡിവിഷൻ ഫൈനലിൽ ശറഫിയ ട്രേഡിങ്ങ് സബീൻ എഫ്‌.സി, എ.സി.സി ബിയെ നേരിടും. ഡി ഡിവിഷനിൽ ഏഴിന് സ്പോർട്ടിങ് യുണൈറ്റഡ് എ യും സോക്കർ ഫ്രീക്സുമാണ് മാറ്റുരക്കുന്നത്. 
പ്രധാന മത്സരങ്ങൾക്ക് മുമ്പ് നടക്കുന്ന വെറ്ററൻസ് ഫൈനലിൽ പ്രസിഡൻറ്​ ഇലവൻ ട്രഷറർ ഇലവനെ നേരിടും.

സിനിമാ താരം ഉണ്ണി മുകുന്ദൻ, ഇൗസ്​ടീ എം.ഡി നവാസ് മീരാൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കും. ടൂര്ണമ​​െൻറിനോട്​ അനുബന്ധിച്ചുള്ള ബമ്പർ നറുക്കെടുപ്പും സമ്മാനദാനത്തോടൊപ്പം നടക്കും.വാർത്താസമ്മേളനത്തിൽ സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര, അബ്്ദുൽ കരീം, നിസാം മമ്പാട്, വി.കെ റഊഫ്, നാസർ ശാന്തപുരം, അൻവർ വല്ലാഞ്ചിറ, ശരീഫ്, സലാം കരുമോത്ത്​, നിസാം പാപ്പറ്റ, ഷിയാസ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssif football gulf news
News Summary - sif football saudi gulf news
Next Story