സിഫ് ഫുട്ബാൾ: എ.സി.സി - സബീൻ എഫ്.സി ഫൈനൽ
text_fieldsജിദ്ദ: സിഫ് ടൂർണമെൻറ് ഫൈനൽ ഘട്ടത്തിലേക്ക്. എ ഡിവിഷൻ സെമിയിൽ എ.സി.സി ബി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജിദ്ദ ഫ്രണ്ട്സിനെയും സബീൻ എഫ്.സി അതേ സ്കോറിന് ബ്ലൂ സ്റ്റാർ ബിയെയും തോൽപ്പിച്ച് കലാശക്കളിക്ക് അർഹത നേടി. ഡി ഡിവിഷൻ ഫൈനലിൽ സ്പോർട്ടിങ് യുണൈറ്റഡ് സോക്കർ ഫ്രീക്‌സിനെ നേരിടും.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച എ.സി.സിക്കായിരുന്നു കളിയിൽ വ്യക്തമായ മുൻതൂക്കം. 20ാം മിനിറ്റിൽ 30 വാര അകലെ നിന്നുള്ള എ.സി.സിയുടെ ജസീമിെൻറ ഫ്രീകിക്ക് ഫ്രണ്ട്സ് കീപ്പർ ഫവാസ് തട്ടിയിട്ടത് സന്തോഷ് ട്രോഫി താരമായ ഷാഹിദ് നെല്ലിപ്പറമ്പൻ വലയിലെത്തിച്ചു. പിന്നാലെ ഇനാസിെൻറ ഒരു ഉറച്ച ഷോട്ട് എ.സി.സി കീപ്പർ സലാം അത്ഭുതകരമായി രക്ഷപ്പെടുത്തി. പെനാൽറ്റി ബോക്സിന് വലതു ഭാഗത്തു നിന്ന് ഉതിർത്ത ശക്തമായ ഗ്രൗണ്ടറിലൂടെ ഷാഹിദ് രണ്ടാം ഗോൾ നേടി. വൈകാതെ പെനാൽറ്റിയിലൂടെ ഇനാസ് ഫ്രണ്ട്സിെൻറ ഗോൾ നേടി 2 ^ -1 . തുടർന്ന് ബോക്സിന് പുറത്തു വച്ചെടുത്ത ഷോട്ട് നഷ്ടപ്പെടുത്തിയെങ്കിലും ഷാഹിദ് അടുത്ത മിനിറ്റിൽ സ്‌കോർ ചെയ്ത ഹാട്രിക് പൂർത്തിയാക്കി. നിയാസിെൻറ മനോഹരമായ ക്രോസ് ഹെഡ് ചെയ്തിട്ടപ്പോൾ കീപ്പർക്ക് നോക്കി നിക്കാൻ കഴിഞ്ഞുള്ളു 3^-1. ഷാഹിദ് നെല്ലേപറമ്പനാണ് മാൻ ഓഫ് ദി മാച്ച്.
ബ്ലൂ സ്റ്റാറിനെതിരെ രണ്ടാം മിനുട്ടിൽ തന്നെ സബീൻ എഫ്.സി ഗോൾ നേടി. മിഡ്ഫീൽഡർ മുനീറിെൻറ ക്രോസ് സിറാജ് ഹെഡ് ചെയ്തിട്ടു. അസ്ലമിെൻറ കോർണർ ഹെഡ് ചെയ്തിട്ട് തൗഫീഖ് സബിെൻറ രണ്ടാം ഗോൾ നേടി. അടുത്ത മിനുട്ടിൽ അഫ്സലിെൻറ ബുള്ളറ്റ് ഷോട്ട് കീപ്പർക്ക് ഒരവസരവും നൽകിയില്ല 3^ -0. പരുക്കൻ അടവുകളിലേക്കു മത്സരം മാറിയപ്പോൾ ബ്ലൂ സ്റ്റാറിെൻറ സിറാജ്, മുസ്തഫ എന്നിവർക്ക് മാർച്ചിങ് ഓർഡർ ലഭിച്ചു. ഒമ്പതുപേരുമായി ബാക്കി സമയം കളിച്ച ബ്ലൂ സ്റ്റാർ സുബൈറിലൂടെ ആശ്വാസ ഗോൾ നേടി. 3^1. സബീൻ എഫ്.സിയുടെ സിറാജുദ്ദീനാണ് മാൻ ഓഫ് ദി മാച്ച്.
ഡി ഡിവിഷനിൽ സ്പോർട്ടിങ് യുണൈറ്റഡ് എ അവരുടെ ബി ടീമിനെ 3^0 നു തോൽപ്പിച്ച് ഫൈനൽ ഉറപ്പാക്കി. സമീർ റോഷൻ രണ്ടും ഹായ്യിം മുഹമ്മദ് താഹ ഒന്നും ഗോളുകൾ നേടി. ഫാദി അഷ്റഫാണ് കളിയിലെ കേമൻ.രണ്ടാം മത്സരത്തിൽ സോക്കർ ഫ്രീക്സ് ജെ.എസ്.സിയെ തോൽപ്പിച്ച് ഫൈനലിൽ ഇടം നേടി. സോക്കർ ഫ്രീക്സിെൻറ കീപ്പർ മുഹമ്മദ് ആഫിസാണ് മാൻ ഓഫ് ദി മാച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
