Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസിഫ് ഫുട്്ബാൾ:...

സിഫ് ഫുട്്ബാൾ: ബ്ലാസ്​റ്റേഴ്സിനും ബ്ലൂസ്​റ്റാറിനും ജയം 

text_fields
bookmark_border
സിഫ് ഫുട്്ബാൾ: ബ്ലാസ്​റ്റേഴ്സിനും ബ്ലൂസ്​റ്റാറിനും ജയം 
cancel

ജിദ്ദ: സിഫ് ഈസ്​റ്റീ ചാമ്പ്യൻസ് ലീഗിൽ നദ ബ്ലാസ്​റ്റേഴ്സ് എഫ്.സിക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സബീൻ എഫ്.സിയെ തോൽപ്പിച്ചത്. സ്​റ്റേറ്റ്​ താരം മുനീറാണ് സബിന്‌ ലീഡ് നേടിക്കൊടുത്തത്. മൂന്ന് മിനുട്ടിനുള്ളിൽ ശക്തമായ പ്രതിയാക്രമണത്തിലൂടെ ബ്ലാസ്​റ്റേഴ്സ് സമനില നേടി.  പിന്നാലെ സഫീറി​​​െൻറ ശക്തമായ ലോങ്ങ് റേഞ്ചർ സബീൻ കീപ്പർ ഷറഫുദ്ദീന് ഒരവസരവും നൽകാതെ വലയിൽ കയറി. 2^1.   മുഹമ്മദ് ഷഫീർ ആണ് മാൻ ഓഫ് ദി മാച്ച്.

ഡി ഡിവിഷനിൽ സ്പോർട്ടിങ് യുണൈറ്റഡ് ബി എതിരില്ലാത്ത രണ്ടു ഗോളിന് അനാകിഷ്​ എഫ്.സി യെ തോൽപ്പിച്ച് സെമി ബെർത്ത് ഉറപ്പിച്ചു. രണ്ടു ഗോൾ നേടിയ സൽമാൻ ഫാരിസാണ് മാൻ ഓഫ് ദി മാച്ച്. സി ഡിവിഷനിൽ  യങ് ചലഞ്ചേഴ്‌സ് യുണൈറ്റഡ് സ്പോർട്സ് ക്ലബ് ബിയെ 2 - 2 സമനിലയിൽ തളച്ചു. ഷബീറും ഫിറോസും യാങ് ചലഞ്ചേഴ്സിന് വേണ്ടിയും അബ്​ദുൽ സലാമും മുഹമ്മദ് റാഫിയും യുണൈറ്റഡിന് വേണ്ടിയും ഗോളുകൾ നേടി. 

മുഹമ്മദ് റാഫി പൊറ്റമ്മലാണ് മാൻ ഓഫ് ദി മാച്ച്. ബി ഡിവിഷനിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ബ്ലൂസ്​റ്റാർ എ ജിദ്ദ എഫ്.സിയെ പരാജയപ്പെടുത്തി. 
മുഹമ്മദ് റിയാസ്, അബ്്ദുൽ നബീൽ, റിയാസ് ബാബു എന്നിവർ ബ്ലൂസ്​റ്റാറിന് വേണ്ടി സ്കോർ ചെയ്തപ്പോൾ പെനാൽറ്റിയിലൂടെ സുഹൈൽ ആണ് ജിദ്ദ എഫ്.സി യുടെ ഗോൾ നേടിയത്. മുഹമ്മദ് റിയാസ് ആണ് കളിയിലെ കേമൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisif footballgulf newsmalayalam news
News Summary - sif football-saudi-gulf news
Next Story