Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിഫ് ഫുട്ബാൾ: റിയൽ കേരളക്കും ന്യൂ കാസിലിനും ജയം 

text_fields
bookmark_border
സിഫ് ഫുട്ബാൾ: റിയൽ കേരളക്കും ന്യൂ കാസിലിനും ജയം 
cancel
camera_alt??????????? ????? ???? ????????? ?????????? ??????

ജിദ്ദ: സിഫ് ഇൗസ്​റ്റീ  ചാമ്പ്യൻസ്  ലീഗ് ഫുട്്ബാളിൽ നിലവിലെ ജേതാക്കളായ റിയൽ കേരള ബ്ലാസ്​റ്റേഴ്‌സ് എഫ്.സി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് നദ ബ്ലാസ്​റ്റേഴ്‌സ് എഫ്‌.സിയെ തോൽപ്പിച്ചു. ആദ്യ ആറു മിനുട്ടിൽ തന്നെ ഇരുടീമുകളും ഓരോ ഗോൾ നേടി. കളിയുടെ നാലാം മിനുട്ടിൽ നിഷാദ് കൊളക്കാടൻ തുടങ്ങി വെച്ച വേഗതയേറിയ മുന്നേറ്റത്തിൽ നിന്ന് ഷാനവാസ് നാലകത്ത്​ ആണ് റിയൽ കേരളക്ക് വേണ്ടി വല കുലുക്കിയത്. രണ്ടു മിനിറ്റിനുള്ളിൽ മുഫസ്സിലി​​െൻറ പാസിൽ നിന്ന്  ജിജേഷ് ബ്ലാസ്​റ്റേഴ്സിന് വേണ്ടി സമനില നേടി.  റമീസ് അഹമ്മദ് ആണ്‌ മാൻ ഓഫ് ദി മാച്ച്.

ബി ഡിവിഷനിൽ അൽ ഹാസ്മി ന്യൂ കാസിൽ എഫ്.സി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് യാസ് ക്ലബിനെ തോൽപ്പിച്ചു. ഷാനവാസാണ് രണ്ടുഗോളുകളും നേടിയത്. ന്യൂ കാസിൽ എഫ്.സിയുടെ നൗഫലിനെ മാൻ ഒാഫ്​ ദ മാച്ചായി തെരഞ്ഞെടുത്തു.സി. ഡിവിഷനിൽ മഹ്ജർ എഫ്.സിയും സോക്കർ ഫ്രീക്സ് സീനിയേഴ്സും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.  ഡി ഡിവിഷനിൽ സോക്കർ ഫ്രീക്സ് ടാല​െൻറ്​ ടീൻസിനെ ഒരു ഗോളിന് തോൽപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sif football-saudi-gulf news
Next Story