Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാസർ ശാന്തപുരത്തിന് സിഫ് യാത്രയയപ്പ്

text_fields
bookmark_border
നാസർ ശാന്തപുരത്തിന് സിഫ് യാത്രയയപ്പ്
cancel
camera_alt

പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന നാസർ ശാന്തപുരത്തിന് സിഫ് ഭാരവാഹികളും ക്ലബ് അംഗങ്ങളും ചേർന്ന് യാത്രയയപ്പ് നൽകിയപ്പോൾ

ജിദ്ദ: നാലു പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന, സിഫിലെ വിവിധ പദവികൾ വഹിച്ച നാസർ ശാന്തപുരത്തിന് സിഫ് ഭാരവാഹികളും ക്ലബ് അംഗങ്ങളും ചേർന്ന് യാത്രയയപ്പ് നൽകി. സിഫ് ആദ്യ വൈസ് പ്രസിഡന്റും മാധ്യമപ്രവർത്തകനുമായ മുസാഫിർ യോഗം ഉദ്‌ഘാടനം ചെയ്തു.

മഞ്ചേരി എൻ.എസ്.എസ് കോളജിലെ നാസറുമായുള്ള തന്റെ അനുഭവങ്ങൾ അദ്ദേഹം സദസ്സിനോട് സംവദിച്ചു. പ്രസിഡന്റ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട്, അബ്ദുൽ മജീദ് നഹ, സാദിഖലി തുവ്വൂർ, സലീം മമ്പാട്, നിസാം പാപ്പറ്റ, ഷബീർ അലി ലാവ, കെ. സിദ്ധീഖ്, കെ.സി മൻസൂർ, ഫിറോസ് ചെറുകോട്, സഹീർ പുത്തൻ, ജാഫറലി പാലക്കോട്, സഫ്‌വാൻ നാസർ എന്നിവർ സംസാരിച്ചു.

തന്റെ നാലു പതിറ്റാണ്ട് കാലത്തെ പ്രവാസ അനുഭവങ്ങളും സിഫിലേക്ക് വരാൻ ആഗ്രഹിച്ചതും പിന്നീട് ഫോട്ടോഗ്രാഫർ, മീഡിയ കൺവീനർ, വർക്കിങ് കമ്മിറ്റി അംഗം, ജോയന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയന്റ് ട്രഷറർ, ട്രഷറർ എന്നീ എട്ടോളം പദവികളിൽ സിഫിൽ സ്തുത്യർഹമായ സേവനം നിർവഹിച്ചതിനെക്കുറിച്ചെല്ലാം മറുപടി പ്രസംഗത്തിൽ നാസർ ശാന്തപുരം അനുസ്മരിച്ചു. സീനിയർ സെക്രട്ടറി അയ്യൂബ് മാസ്റ്റർ സ്വാഗതവും ജോയന്റ് സെക്രട്ടറി ഷഫീഖ് പട്ടാമ്പി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SIF Farewell to Nasser Shantapuram
Next Story