സിദ്ദീഖിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
text_fieldsസിദ്ദീഖ്
റിയാദ്: റിയാദ് കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദായാഘാതം മൂലം മരിച്ച മലപ്പുറം തേഞ്ഞിപ്പലം ചെനക്കലങ്ങാടി കൊയപ്പ പാണമ്പ്ര വെള്ളക്കാട്ടിൽ സ്വദേശി പുതിയവീട്ടിൽ സിദ്ദീഖിന്റെ (53) മൃതദേഹം വെള്ളിയാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊണ്ടുപോയി.
ശനിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് ഖബറടക്കും. പിതാവ്: പരേതനായ കുഞ്ഞിമൊയ്തീൻ. മാതാവ്: ഖദീജ. ഭാര്യ: സൈനബ. മക്കൾ: സുഹൈൽ, ഫസീല. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

