എസ്.ഐ.സി യാംബു 'മഹ്റജാനുൽ അത്വ് ഫാൽ 2022'
text_fieldsഎസ്.ഐ.സി യാംബു സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘മഹ്റജാനുൽ അത്വ് ഫാൽ 2022’മത്സര വിജയികൾ അധ്യാപകരോടൊപ്പം
യാംബു: 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി'എന്ന ശീർഷകത്തിൽ സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വൈമാസ കാമ്പയിനിന്റെ ഭാഗമായി എസ്.ഐ.സി യാംബു സെൻട്രൽ കമ്മിറ്റി 'മഹ്റജാനുൽ അത്വ് ഫാൽ 2022'എന്ന പേരിൽ കുട്ടികളുടെ ആഘോഷ പരിപാടി സംഘടിപ്പിച്ചു.
സംഗമത്തിൽ മദ്റസ വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും വിവിധ കലാമത്സരങ്ങൾ, ക്വിസ് എന്നിവ നടന്നു. യാംബു നൂറുൽ ഹുദ മദ്റസ വിദ്യാർഥികൾ വിവിധ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചു. എസ്.ഐ.സി മദീന പ്രൊവിൻസ് പ്രസിഡന്റ് ഡോ. ഷഫീഖ് ഹുസൈൻ ഹുദവി സംസാരിച്ചു.
എസ്.ഐ.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കെ.പി.എ കരീം താമരശ്ശേരി യാംബുവിലെ നൂറുൽ ഹുദ മദ്റസയുടെ പ്രവർത്തനം വിശദീകരിച്ചു. മുസ്തഫ മൊറയൂർ, അബ്ദുറഹീം കരുവൻതിരുത്തി, അബ്ദുൽ ഹമീദ് അറാട്കോ, സിറാജ് മുസ്‌ലിയാരകത്ത്, ശറഫുദ്ദീൻ ഒഴുകൂർ, അനീസുദ്ദീൻ ചെറുകുളമ്പ്, ഹനീഫ് അറഫ നഗർ, ഒ.പി. അഷ്‌റഫ് മൗലവി കണ്ണൂർ എന്നിവർ വിജയികൾക്കുള്ള സമ്മാനവിതരണം
നടത്തി. പ്രോഗ്രാം കൺവീനർ അബ്ദുൽ സലാം വാഫി, അംഗങ്ങളായ റഫീക്ക് കട്ങ്ങല്ലൂർ, നൗഷാദ് കിലാനി, ഇബ്രാഹിം അഷ്ഹരി, മുഹമ്മദ് ദാരിമി, ഹസ്സൻ കുറ്റിപ്പുറം, അസീസ് എല്ലോറ, മൂസാൻ കണ്ണൂർ, മുഹമ്മദ് കുഞ്ഞി കണ്ണൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

