Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​മ​സ്ത’ ആ​ദ​ർ​ശ...

സ​മ​സ്ത’ ആ​ദ​ർ​ശ സ​മ്മേ​ള​നം​ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന്​ എ​സ്.​ഐ.​സി

text_fields
bookmark_border
സ​മ​സ്ത’ ആ​ദ​ർ​ശ സ​മ്മേ​ള​നം​ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന്​ എ​സ്.​ഐ.​സി
cancel

റി​യാ​ദ്: ആ​ദ​ർ​ശ വൈ​ക​ല്യ​ങ്ങ​ൾ​ക്കെ​തി​രെ ഉ​റ​ച്ച നി​ല​പാ​ടു​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ന​ട​ത്തു​ന്ന ‘ആ​ദ​ർ​ശ സ​മ്മേ​ള​നം’ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന്​ സ​മ​സ്​​ത ഇ​സ്​​ലാ​മി​ക്​ സെൻറ​ർ (എ​സ്.​ഐ.​സി) സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​രോ​ട്​ ആ​ഹ്വാ​നം ചെ​യ്​​തു.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് കോ​ഴി​ക്കോ​ട് ക​ട​പ്പു​റ​ത്താ​ണ്​ സ​മ്മേ​ള​നം. ആ​ദ​ർ​ശ പ്ര​ചാ​ര​ണ രം​ഗ​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ഓ​ൺ​ലൈ​ൻ രം​ഗ​ത്തും സ​ജീ​വ​മാ​കു​ന്ന​തോ​ടൊ​പ്പം നാ​ട്ടി​ലു​ള്ള മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം വ​ൻ വി​ജ​യ​മാ​ക്കു​ന്ന​തി​ൽ ഭാ​ഗ​ഭാ​ക്കാ​ക​ണ​മെ​ന്നും ​പ്ര​സി​ഡ​ൻ​റ്​ ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹ്മാ​ൻ മൗ​ല​വി ഋ, ട്ര​ഷ​റ​ർ ഇ​ബ്രാ​ഹിം ഓ​മ​ശ്ശേ​രി, ചെ​യ​ർ​മാ​ൻ അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി റാ​ഫി ഹു​ദ​വി, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി സൈ​ദ​ല​വി ഫൈ​സി പ​ന​ങ്ങാ​ങ്ങ​ര എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ച്ച​ക്കു​ശേ​ഷം​ മൂ​ന്നി​ന്​ വ​ര​ക്ക​ൽ മ​ഖാം സി​യാ​റ​ത്തോ​ടു കൂ​ടി​യാ​ണ് ആ​ദ​ർ​ശ​സ​മ്മേ​ള​ന പ​രി​പാ​ടി ആ​രം​ഭി​ക്കു​ക. 4.30ന് ​ക​ട​പ്പു​റം സ​മ്മേ​ള​ന ന​ഗ​രി​യി​ൽ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി പ​താ​ക ഉ​യ​ർ​ത്തും.

തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​നം സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം​മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് പ്ര​സി​ഡ​ൻ​റ്​ പി.​കെ. മൂ​സ​ക്കു​ട്ടി ഹ​സ്ര​ത്തി​​ന്റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ക്കും. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.​വി. അ​ബ്​​ദു​റ​ഹ്​​മാ​ൻ മു​സ്‌​ലി​യാ​ർ സ്വാ​ഗ​തം പ​റ​യും.

സ​മ​സ്ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും എം.​ടി. അ​ബ്​​ദു​ല്ല മു​സ്‌​ലി​യാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

പി.​പി. ഉ​മ​ർ മു​സ്‌​ലി​യാ​ർ കൊ​യ്യോ​ട്, ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, യു.​എം. അ​ബ്​​ദു​റ​ഹ്​​മാ​ൻ മു​സ്‌​ലി​യാ​ർ, എം.​കെ. മൊ​യ്തീ​ൻ കു​ട്ടി മു​സ്‌​ലി​യാ​ർ, എം.​കെ. കു​ഞ്ഞി​മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ, കെ. ​ഉ​മ​ർ ഫൈ​സി മു​ക്കം, എം.​സി. മാ​യി​ൻ ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ക്കും. എം.​പി. മു​സ്ത​ഫ​ൽ ഫൈ​സി, അ​ബ്​​ദു​ൽ ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വ്, അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, മു​സ്ത​ഫ അ​ശ്റ​ഫി ക​ക്കു​പ​ടി പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SICSamasta Adarsha Congress
News Summary - SIC wants to win Samasta Adarsha Congress
Next Story