എസ്.ഐ.സി സെമിനാർ
text_fieldsഎസ്.ഐ.സി ബുറൈദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽനിന്ന്
ബുറൈദ: 'നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തിൽ സമസ്ത ഇസ്‍ലാമിക് സെന്റർ (എസ്.ഐ.സി) ബുറൈദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വൈമാസ റബീഹ് കാമ്പയിന്റെ ഭാഗമായി സെമിനാർ നടത്തി. പ്രസിഡന്റ് അബ്ദുറഹ്മാൻ ജമലുലൈലി തങ്ങൾ അധ്യക്ഷത വഹിച്ചു.ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എൻജി. ബഷീർ പ്രമേയ പ്രഭാഷണം നടത്തി.
അൽഖസിം യൂനിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസർ ഡോ. സുഹാജ്, കെ.എം.സി.സി ബുറൈദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അനീസ് ചുഴലി, ഡോ. ഹസീബ് പുതിയങ്ങാടി, ഷബീറലി ചാലാട് എന്നിവർ സംസാരിച്ചു. അബ്ദുൽ റഷീദ് ദാരിമി, ഫൈസൽ ആലത്തൂർ, മുഹമ്മദ് മുസ്‌ലിയാർ വെറ്റിലപ്പാറ, സൈദലവി കോട്ടപ്പുറം, മുജീബ് പാലാഴി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

