എസ്.ഐ.സി സൗദി നേതൃസംഗമം 'റെസണൻസ് 2022' ദേശീയ ക്യാമ്പ് സമാപിച്ചു
text_fieldsഎസ്.ഐ.സി സൗദി നേതൃസംഗമം 'റെസണൻസ് 2022' ദേശീയ ക്യാമ്പിൽ ഉബൈദുല്ല തങ്ങൾ സംസാരിക്കുന്നു
മക്ക: സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) സൗദി നാഷനൽ കമ്മിറ്റി നേതൃത്വത്തിൽ നടന്ന `റെസണൻസ് 2022` നാഷനൽ മീറ്റിന് ഉജ്ജ്വല സമാപനം. സൗദിയിലെ സെൻട്രൽ, പ്രൊവിൻസ് തലങ്ങളിൽ നിന്നുള്ള ഭാരവാഹികൾ, നാഷനൽ എക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മക്കയിൽ നടന്ന ക്യാമ്പിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പോഷക ഘടകമായ എസ്.ഐ.സി നിരവധി പുതിയ കർമപദ്ധതികളും പ്രഖ്യാപിച്ചു.
'തദ്‌ഷീൻ' സെഷനോടെയാണ് സംഗമത്തിന് തുടക്കമായത്. എസ്.കെ.എസ്.എസ്.എഫ് മുൻ സെക്രട്ടറി അബ്ദുറസാഖ് ബുസ്‌താനി ഉദ്ഘാടനം ചെയ്‌തു. എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ അൽ ഹൈദ്രൂസി അധ്യക്ഷത വഹിച്ചു. റിയാദ് സെന്റർ കമ്മിറ്റി ചെയർമാൻ മുഹമ്മദ് കോയ തങ്ങൾ അൽ ഹൈദ്രൂസി പ്രാർഥനക്ക് നേതൃത്വം നൽകി. നാഷനൽ ജനറൽ സെക്രട്ടറി അബ്‌ദുറഹ്‌മാൻ മൗലവി അറക്കൽ ആമുഖ ഭാഷണം നടത്തി. ഉസ്‌മാൻ ലത്വീഫി ഖിറാഅത്ത് നടത്തി.
'നമ്മുടെ കർമപഥം പിന്നിട്ട നാൾവഴികൾ' എന്ന സെഷനിൽ പ്രൊവിൻസ്, സെൻട്രൽ തല നേതാക്കൾ സംസാരിച്ചു. നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ അബ്ദുന്നാസർ ദാരിമി, അബൂബക്കർ ദാരിമി താമരശ്ശേരി, എന്നിവർ ചർച്ചകൾ ക്രോഡീകരിച്ചു. വർക്കിങ് സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി ആമുഖ പ്രഭാഷണവും സെക്രട്ടറി മുനീർ ഫൈസി ഉപസംഹാരവും നടത്തി.
തസ്‌ഫിയ സെഷൻ ട്രഷറർ ഇബ്‌റാഹീം ഓമശ്ശേരി ഉദ്ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് സൈദ് ഹാജി മുന്നിയൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ ബാസ്വിത് വാഫി സ്വാഗതവും ഉസ്മാൻ എടത്തിൽ നന്ദിയും പറഞ്ഞു. തഷ്‌ജീഅ് സെഷൻ കെ.എം.സി.സി നേതാവ് കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്‌തു.
എസ്.ഐ.സി വൈസ് പ്രസിഡന്റ് സൈദ് ഹാജി മുന്നിയൂർ അധ്യക്ഷത വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി സൈതലവി ഫൈസി സ്വാഗതം പറഞ്ഞു. ഫസലുറഹ്‌മാൻ ഖിറാഅത്ത് നടത്തി. 'സമസ്‌ത ശതാബ്ദിയുടെ നിറവിൽ' എന്ന വിഷയത്തിൽ കുമ്മനം നിസാമുദ്ദീൻ അസ്ഹരിയും, 'മതേതര ഭാരതം, പ്രബോധന സാധ്യതകൾ' എന്ന വിഷയത്തിൽ ഡോ: സുബൈർ ഹുദവി ചേകന്നൂരും പ്രഭാഷണങ്ങൾ നടത്തി.
'റബീഅ് കാമ്പയിൻ' പ്രഖ്യാപനം നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ മേലാറ്റൂരും കാമ്പയിൻ വിശദീകരണം വൈസ് പ്രസിഡന്റ് ബഷീർ ബാഖവിയും നടത്തി. നാഷനൽ കമ്മിറ്റി നടത്തിയ ഖുർആൻ മുസാബഖ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം നടത്തി. വിവിധ മേഖലകളിൽ സ്ത്യുത്യർഹ സേവനങ്ങളർപ്പിച്ച വിഖായ ചെയർമാൻ ഫരീദ് ഐക്കരപ്പടി, കൺവീനർ ദിൽഷാദ് കാടാമ്പുഴ, ഉസ്‌മാൻ എടത്തിൽ എന്നിവരെ ആദരിച്ചു. മക്ക സെൻട്രൽ പ്രസിഡന്റ് ഉസ്മാൻ ദാരിമി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

