എസ്.ഐ.സി ലഹരിമുക്ത ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഎസ്.ഐ.സി ഖമീസ് മുശൈത് സംഘടിപ്പിച്ച ലഹരിമുക്ത ബോധവത്കരണ ക്യാമ്പ് ബഷീർ മുന്നിയൂർ ഉദ്ഘാടനം ചെയ്യുന്നു
അബഹ: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ഖമീസ് മുശൈത് സെൻട്രൽ കമ്മിറ്റി 'ലഹരിയോ ജീവിതമോ' എന്ന ശീർഷകത്തിൽ ലഹരിമുക്ത ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്.ഐ.സി. ഖമീസ് മുശൈത് ചെയർമാൻ ബഷീർ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു.
എസ്.ഐ.സി. അസീർ സോൺ ചെയർമാൻ ജലീൽ കാവനൂർ മുഖ്യപ്രഭാഷണം നടത്തി. പ്രാചീനകാല ലഹരിയിൽ നിന്ന് ആധുനിക യുഗത്തിലെ ലഹരിയിലേക്കെത്തിയ നാൾവഴികളും വിവിധ പ്രതിരോധ പ്രവർത്തനങ്ങളും അറിയേണ്ടത് അനിവാര്യമാണെന്നും സമൂഹത്തെ ഈ വിഷയത്തിൽ ബോധവത്കരിക്കേണ്ടതിൽ സമൂഹം ഏറെ ജാഗ്രത കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.സോൺ പ്രസിഡന്റ് മുഹമ്മദ് കൊട്ടപ്പുറം അധ്യക്ഷതവഹിച്ചു.
ഇബ്രാഹിം പട്ടാമ്പി (സി.സി.ഡബ്യു.എ), ഉസ്മാൻ സഖാഫി (ഐ.സി.എഫ് ), സത്താർ ഒലിപ്പുഴ (കെ.എസ്.ആർ, ഹെൽപ് ഡെസ്ക്), മുജീബ് ചടയമംഗലം (ഗൾഫ് മാധ്യമം) എന്നിവർ സംസാരിച്ചു. 'ലഹരി ശരീരത്തിൽ ഉണ്ടാക്കുന്ന പ്രയാസങ്ങൾ' എന്ന വിഷയത്തിൽ ഡോ. അബ്ദുൽ ഖാദിർ (പ്രൊഫ.കിങ് ഖാലിദ് യൂനിവേഴ്സിറ്റി), 'ലഹരി ഉപയോഗത്തിന്റെ ഇസ്ലാമിക വശങ്ങൾ'എന്ന വിഷയത്തിൽ സ്വാദിഖ് ഫൈസി എന്നിവർ പഠന ക്ലാസ് നടത്തി.നൗഫൽ ഫൈസി സ്വാഗതവും സലാം വാഫി നന്ദിയും പറഞ്ഞു. അബൂ സഹദ് പൂക്കോട്ടൂർ പ്രാർഥന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

