Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​സ്.​ഐ.​സി മ​ദ്‌​റ​സ...

എ​സ്.​ഐ.​സി മ​ദ്‌​റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Madrasah students organized by Yambu SIC Central Committee Art festival
cancel
camera_alt

യാം​ബു എ​സ്.​ഐ.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മ​ദ്‌​റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലോ​ത്സ​വം

യാം​ബു: സ​മ​സ്ത ഇ​സ്‌​ലാ​മി​ക് സെൻറ​ർ (എ​സ്.​ഐ.​സി) യാം​ബു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ‘തി​രു​ന​ബി: സ്നേ​ഹം, സ​മ​ത്വം, സ​ഹി​ഷ്ണു​ത’ ശീ​ർ​ഷ​ക​ത്തി​ൽ യാം​ബു നൂ​റു​ൽ ഹു​ദ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​സ്‍ലാ​മി​ക് ക​ലാ​മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ‘മ​ഹ്റ​ജാ​നു​ൽ അ​ത്വ് ഫാ​ൽ 2023’ എ​ന്ന പേ​രി​ൽ കെ​ൻ​സ് ഇ​ൻ​റ​ർ നാ​ഷ​ന​ൽ സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ക​രീം താ​മ​ര​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്.​ഐ.​സി യാം​ബു പ്ര​സി​ഡ​ൻ​റ് ഡോ. ​ഷ​ഫീ​ഖ് ഹു​സൈ​ൻ ഹു​ദ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി നേ​ടി​യ യാം​ബു നൂ​റു​ൽ ഹു​ദ മ​ദ്റ​സ​ക്ക് സ​മ​സ്ത കേ​ര​ള ഇ​സ്‌​ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ന​ൽ​കി​യ അം​ഗീ​കാ​ര​പ​ത്രം എ​സ്‌.​ഐ.​സി യാം​ബു ചെ​യ​ർ​മാ​ൻ മു​സ്ത​ഫ മൊ​റ​യൂ​ർ, മ​ദ്റ​സ ക​ൺ​വീ​ന​ർ റ​ഫീ​ഖ് ക​ടു​ങ്ങ​ല്ലൂ​രി​ന് കൈ​മാ​റി. ഡോ. ​ഷ​ഫീ​ഖ് ഹു​സൈ​ൻ ഹു​ദ​വി ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ്രാ​ർ​ഥ​ന ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ൻ ഒ​ഴു​കൂ​ർ സ്വാ​ഗ​ത​വും ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്​​ദു​സ്സ​ലാം വാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് നൂ​റു​ൽ ഹു​ദാ മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദ​ഫ്മു​ട്ട്, സ്കൗ​ട്ട് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. നൂ​ർ ദാ​രി​മി, മു​ഹ​മ്മ​ദ് ദാ​രി​മി, ഇ​ബ്രാ​ഹിം മാ​സ്റ്റ​ർ, നൗ​ഷാ​ദ് മാ​സ്റ്റ​ർ, സ​ൽ​മാ​ൻ അ​ൻ​വ​രി തു​ട​ങ്ങി​യ അ​ധ്യാ​പ​ക​രും റ​ഫീ​ക്ക് ക​ടു​ങ്ങ​ല്ലൂ​ർ, ഹ​നീ​ഫ ഒ​ഴു​കൂ​ർ, സ​ൽ​മാ​ൻ ക​ണ്ണൂ​ർ, ഹ​സ​ൻ കു​റ്റി​പ്പു​റം, അ​ബ്​​ദു​റ​സാ​ഖ് ക​ണ്ണൂ​ർ, ഷ​ഫീ​ഖ് നി​ല​മ്പൂ​ർ, ശി​ഹാ​ബ്, നൗ​ഫ​ൽ ഒ​റ്റ​പ്പാ​ലം, സ​ഹ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, ഫി​റോ​സ്, അ​ബ്​​ദു​റ​സാ​ഖ് കാ​സ​ർ​കോ​ട്, അ​ബ്​​ദു​ൽ ഹ​മീ​ദ് കാ​സ​ർ​കോ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്വാ​ഗ​ത​സം​ഘം ക​മ്മി​റ്റി പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ എ​സ്.​ഐ.​സി യാം​ബു വ​ർ​ക്കി​ങ്‌ സെ​ക്ര​ട്ട​റി സ​ൽ​മാ​ൻ ക​ണ്ണൂ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Art FestivalSaudi ArabiaSIC Madrasa Students
News Summary - SIC Madrasa Students' Art Festival organized
Next Story