എസ്.ഐ.സി ജിദ്ദയുടെ റമദാന് പ്രഭാഷണ പരമ്പരക്ക് സമാപനം
text_fieldsജിദ്ദ എസ്.ഐ.സി സംഘടിപ്പിച്ച റമദാന് പ്രഭാഷണ പരമ്പരയില്‍ സിംസാറുല്‍ ഹഖ് ഹുദവി,
അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ടി.എച്ച്. ദാരിമി ഏപ്പിക്കാട് എന്നിവര്‍ സംസാരിക്കുന്നു
ജിദ്ദ: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച റമദാന് പ്രഭാഷണ പരിപാടി സമാപിച്ചു. സിംസാറുല്‍ ഹഖ് ഹുദവി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ടി.എച്ച്. ദാരിമി ഏപ്പിക്കാട് എന്നിവര്‍ സംസാരിച്ചു. കറം ജിദ്ദ ഓഡിറ്റോറിയത്തിലാണ് പ്രഭാഷണ പരമ്പര നടന്നത്. സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണത്തോടെയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ചടങ്ങിൽ ഉബൈദുല്ല തങ്ങൾ അധ്യക്ഷത വഹിച്ചു. അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹാഫിസ് സല്‍മാനുല്‍ ഫാരിസ് ഖിറാഅത്ത് നടത്തി. കൺവീനര്‍ സുബൈര്‍ ഹുദവി സ്വാഗതവും ഉസ്മാന് എടത്തില്‍ നന്ദിയും പറഞ്ഞു.
മുഖ്യരക്ഷാധികാരി അഹമ്മദ് പാളയാട്ട്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, അന്‍വര്‍ തങ്ങള്‍, സൈനുല്‍ ആബിദീന്‍ തങ്ങള്‍, അബൂബക്കര്‍ അരിമ്പ്ര, കുഞ്ഞിമോന് കാക്കിയ മക്ക, ജനറല്‍ കൺവീനര്‍ ഇസ്മാഈല്‍ മുണ്ടക്കുളം, അബ്ദുല്ല ഫൈസി കൊളപ്പറമ്പ്, അബ്ദുല്ല കുപ്പം, ഫായിദ അബ്ദുറഹ്മാന്, സിദ്ദീഖ് ഹാജി ജീപ്പാസ്, കോയമോന് മുന്നിയൂര്‍, പി.കെ. അഹമ്മദ്, ബേബി നീലാമ്പ്ര, നസീര്‍ വാവക്കുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.
ഷറഫിയ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന രണ്ടാം ദിവസത്തെ പരിപാടിയില്‍, ജിദ്ദ ഇസ്ലാമിക് സെൻറര്‍ സ്ഥാപക നേതാക്കളില്‍ പ്രമുഖനും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് അഖീദ ഫാക്കല്‍റ്റി ഡീനുമായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ പ്രഭാഷണം നടത്തി.
അന്‍വര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനര്‍ ഇസ്മാഈല്‍ മുണ്ടക്കുളം സ്വാഗതവും ഇല്യാസ് കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു. ‘ഖുര്‍ആന്‍ പഠനപര്യടന പദ്ധതി’യെക്കുറിച്ചും അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ വിശദീകരിച്ചു. സമൂഹത്തിലെ മുഴുവന്‍ വിഭാഗങ്ങള്‍ക്കും ഖുര്‍ആനിക അധ്യാപനങ്ങള്‍ ലഭ്യമാകുംവിധം ശാസ്ത്രീയമായി ചിട്ടപ്പെടുത്തി, 12 വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന പഠനപദ്ധതിയാണ് ‘മക്നൂന്‍’ ഖുര്‍ആന്‍ പഠനപര്യടന പദ്ധതി. മൂന്നാം ദിവസത്തെ പരിപാടിയില്‍, സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി ശരീഅ ‘ഷീ’ ലൈഫ് സ്ട്രീം സിലബസ് സമിതി അംഗവും മേലാറ്റൂര്‍ ദാറുല്‍ ഹികം കോളജ് പ്രിന്‍സിപ്പലുമായ ടി.എച്ച്. ദാരിമി ഏപ്പിക്കാട് പ്രഭാഷണം നടത്തി.
എസ്.ഐ.സി വൈസ് പ്രസിഡൻറ് മുജീബ് റഹ്മാനി മൊറയൂര്‍ അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ ഉദ്ഘാടനം ചെയ്തു. എസ്.ഐ.സി വര്‍ക്കിങ് സെക്രട്ടറി അന്‍വര്‍ ഫൈസി സ്വാഗതവും ജാബിര്‍ നാദാപുരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

