എസ്.ഐ.സി ജിദ്ദ നേതൃസംഗമം
text_fieldsജിദ്ദ എസ്.ഐ.സി സംഘടിപ്പിച്ച നേതൃസംഗമത്തിൽ അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം
നടത്തുന്നു
ജിദ്ദ: സമസ്ത സന്ദേശയാത്രയോടനുബന്ധിച്ച് ജിദ്ദ എസ്.ഐ.സി നേതൃ സംഗമം സംഘടിപ്പിച്ചു. ബാഗ്ദാദിയ്യ കറം ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം എസ്.ഐ.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ ഐദറൂസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു.
ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അൻവർ തങ്ങൾ കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.സി നാഷനൽ കമ്മിറ്റി ഭാരവാഹികളായ അറക്കൽ അബ്ദുറഹ്മാൻ മൗലവി, അലവിക്കുട്ടി ഒളവട്ടൂർ, കുഞ്ഞിമുഹമ്മദ് ഹാജി ബഹ്‌റൈൻ, ഒ.കെ.എം മൗലവി തുടങ്ങിയവർ സംസാരിച്ചു. സൽമാൻ ദാരിമി സ്വാഗതവും ദിൽഷാദ് തലാപ്പിൽ നന്ദിയും പറഞ്ഞു.
അബൂബക്കർ ദാരിമി ആലമ്പാടി, ഉസ്മാൻ എടത്തിൽ, നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി, മൊയ്‌ദീൻ കുട്ടി ഫൈസി, സുബൈർ ഹുദവി പട്ടാമ്പി, സൈനുദ്ധീൻ ഫൈസി പൊന്മള, ജാബിർ നാദാപുരം, മുഹമ്മദ് റഫീഖ് കൂളത്ത്, ബഷീർ മാസ്റ്റർ പനങ്ങാങ്ങര തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

