എസ്.െഎ.സി 'ഹിമ്മത്ത് 2021-22' ബാച്ച് പരിപാടികള്‍ക്ക് തുടക്കമായി
text_fieldsഎസ്.ഐ.സി ഹിമ്മത്തിെൻറ പുതിയ ബാച്ചിെൻറ ഉദ്ഘാടനം പ്രഫ. ആലിക്കുട്ടി മുസ്ലിയാർ നിർവഹിക്കുന്നു
ദമ്മാം: സമസ്ത ഇസ്ലാമിക് സെൻറര്‍ (എസ്.െഎ.സി) നേതൃത്വം കൊടുക്കുന്ന ഹയർ എജുക്കേഷൻ മൂവ്മെൻറ് ഫോർ മോട്ടിവേഷൻ ആൻഡ് ആക്റ്റിവിറ്റീസ് ബൈ ട്രെൻഡ് (ഹിമ്മത്ത്) പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ടുനിൽക്കുന്ന പഠന പരിശീലന പരിപാടികള്‍ക്ക് തുടക്കമായി.
കോവിഡിെൻറ പ്രത്യേക സാഹചര്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഓൺലൈനായി നടത്തപ്പെട്ട പരിപാടി സമസ്ത ജനറൽ സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വിജയ വഴികളില്‍ കൃത്യമായ ലക്ഷ്യബോധവും നിരന്തരം പരിശ്രമവും അനിവാര്യ ഇടപെടലുകളും മുഖ്യമാണ്. പഠിതാക്കളുടെ താല്പര്യത്തിനും അഭിരുചിക്കും അനുസരിച്ച് ലക്ഷ്യത്തിലൂന്നി വിദ്യയുടെ പാത തീര്‍ക്കാനും രക്ഷിതാക്കളും വിദ്യാർഥികളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹിമ്മത്ത് കൺവീനർ മുജീബ് കൊളത്തൂർ അധ്യക്ഷത വഹിച്ചു.
സ്റ്റഫ്സ് ടു സക്സസ് എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വര്‍ക്ഷോപ്പിൽ പ്രമുഖ ട്രെയ്നറും എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് ഇൻറർനാഷനൽ ഫെലോയുമായ കെ. അലി വയനാട് പഠന ക്ലാസുകള്‍ അവതരിപ്പിച്ചു. ഹിമ്മത്ത് ഡയറക്ടർ സവാദ് ഫൈസി വര്‍ക്കല പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
കോഒാഡിനേറ്റർ മൊയ്ദീൻ പട്ടാമ്പി പരിപാടി അവലോകനം നടത്തി. അഷ്റഫ് അശ്റഫി പ്രാർഥന നിർവഹിച്ചു. സെക്രട്ടറി മൻസൂർ ഹുദവി സ്വാഗതവും റാഫി പട്ടാമ്പി നന്ദിയും പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഏഴാം ക്ലാസ് മുതലുള്ള തെരെഞ്ഞടുക്കപ്പെട്ട വിദ്യാർഥികൾക്കായി സിവില്‍ സർവിസ് ഉള്‍പ്പെടെയുള്ള ഉന്നതതല വിദ്യാഭ്യാസ മേഖലകളിലേക്ക് വഴിനടത്തുക എന്ന ലക്ഷ്യത്തിലൂന്നി സക്സസ് മോട്ടിവേഷൻ, കരിയർ മോട്ടിവേഷൻ, സെൽഫ് എസ്റ്റീം തർബിയ, കറൻറ് അഫയേഴ്സ്, ജനറൽ നോളജ്, മാത്സ് മാജിക്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ്, വാഗ്മി പരിശീലനം, സൃഷ്ടി പരിശീലനം, ലൈഫ് സ്കിൽ, ഐ.ടി അപ്ഡേറ്റ്, ലിറ്റിൽ സയൻറിസ്റ്റ്, ലിറ്റററി തുടങ്ങിയവയില്‍ മികച്ച പരിശീലന പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് എസ്.ഐ.സി ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

