Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബു​റൈ​ദ​യി​ൽ...

ബു​റൈ​ദ​യി​ൽ എ​സ്.​ഐ.​സി കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
ബു​റൈ​ദ​യി​ൽ എ​സ്.​ഐ.​സി കു​ടും​ബ​സം​ഗ​മം
cancel
camera_alt

ബുറൈദയിൽ എസ്.ഐ.സി സംഘടിപ്പിച്ച കുടുംബസംഗമം

ബു​റൈ​ദ: സ​മ​സ്ത ഇ​സ്‍ലാ​മി​ക് സെ​ന്റ​ർ (എ​സ്.​ഐ.​സി) ബു​റൈ​ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി റ​ബീ​അ് ദ്വൈ​മാ​സ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി 'ഈ​ഗോ ബ്രേ​ക്കി​ങ് ടു ​ബൂ​സ്റ്റ്‌ ല​വ്' എ​ന്ന പേ​രി​ൽ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

എ​സ്.​ഐ.​സി അ​ൽ​ഖ​സീം പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ് ദാ​രി​മി അ​ച്ചൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​റ​ഹ്മാ​ൻ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്റ​ർ​നാ​ഷ​ന​ൽ ട്രെ​യി​ന​റും എ​സ്.​എ​സ്.​എം ഡ​യ​റ​ക്ട​റു​മാ​യ അ​ബ്ദു​ൽ റ​ഷീ​ദ് ബാ​ഖ​വി എ​ട​പ്പാ​ൾ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള കൗ​ൺ​സ​ലി​ങ് ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. ന​മ്മു​ടെ നാ​ട്ടി​ൽ ഇ​ന്ന് ന​ട​ക്കു​ന്ന പ​ല വൈ​വാ​ഹി​ക പ്ര​ശ്ന​ങ്ങ​ളും എ​ങ്ങ​നെ ത​ര​ണം ചെ​യ്യാം എ​ന്നും കു​ടും​ബ​ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നു​ള്ള കാ​ര്യ​ങ്ങ​ളും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ബ​ഷീ​ർ ബാ​ജി, ഫൈ​സ​ൽ ആ​ല​ത്തൂ​ർ, വെ​റ്റി​ല​പ്പാ​റ മു​ഹ​മ്മ​ദ്‌ മു​സ്‌​ലി​യാ​ർ, ബ​ഷീ​ർ ഫൈ​സി അ​മ്മി​നി​ക്കാ​ട് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ അ​ബ്ദു​റ​ഹ്മാ​ൻ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഡോ. ​ഹ​സീ​ബ് പു​തി​യ​ങ്ങാ​ടി സ്വാ​ഗ​ത​വും റ​ഫീ​ഖ് അ​രീ​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MEETINGSAUDIASIC FAMILY
News Summary - SIC FAMILY MEETING
Next Story