അബീർ മെഡിക്കൽ സെൻററിന് സിബാഹി അക്രഡിറ്റേഷൻ
text_fieldsജിദ്ദ ശറഫിയയിലെ അബീര്‍ മെഡിക്കല്‍ സെൻറർ
ജിദ്ദ: അബീര്‍ മെഡിക്കല്‍ സെൻററിന്റെ ഷറഫിയ ബ്രാഞ്ച് സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ അക്രഡിറ്റേഷന് ഓഫ് ഹെല്‍ത്ത് കെയര്‍ ഇന്സ്ടിട്യൂഷന്സിൻറെ (സിബാഹി) അംഗീകാരം നേടി. 98.29 ശതമാനമെന്ന മികച്ച സ്കോറോട് കൂടിയാണ് അംഗീകാരം.
സൗദിയിലെ ആശുപത്രികള്‍ക്കും മെഡിക്കല്‍ സെൻററുകള്‍ക്കും സ്ഥാപന മികവിൻറെ അടിസ്ഥാനത്തില്‍ അംഗീകാരം നല്കുന്ന സ്ഥാപനമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ അക്രഡിറ്റേഷന് ഓഫ് ഹെല്‍ത്ത് കെയര്‍ ഇൻസിറ്റിറ്റ്യൂഷന്സ്. സൗദിയിലെ പ്രമുഖ ആരോഗ്യ സേവന ദാതാക്കളായ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ആശുപത്രികളും മെഡിക്കല്‍ സെൻററുകളും മുമ്പും ഈ അംഗീകാരം നേടിയിട്ടുണ്ട്. അബീര്‍ ഗ്രൂപ്പിന് കീഴില്‍ ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ഹസന് ഗസ്സാവി ആശുപത്രിയും മക്കയിലുള്ള സൗദി നാഷനല്‍ ആശുപത്രിയും, ജിദ്ദയിലെ അബീർ ബവാദി ബ്രാഞ്ചും റിയാദില്‍ രണ്ട് മെഡിക്കല്‍ സെൻററുകളും മുമ്പ് സിബാഹി അക്രഡിറ്റേഷന് ലഭിച്ചിരുന്നു.
സിബാഹി അക്രഡിറ്റേഷൻ എന്ന നേട്ടത്തിനായി പ്രവർത്തിച്ച സഹപ്രവർത്തകർക്ക് അബീര്‍ മെഡിക്കല്‍ സെൻറർ ശറഫിയ ബ്രാഞ്ച് ഹെഡ് ജലീൽ ആലുങ്ങൽ നന്ദി പറഞ്ഞു. ഇത് കൂടുതൽ ഉത്തരവാദിത്തത്തോടെ മികച്ച ആരോഗ്യ സേവനം ജനങ്ങൾക്ക് നൽകാൻ തങ്ങളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

