Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസയാമീസ്​ വേർപെടുത്തൽ...

സയാമീസ്​ വേർപെടുത്തൽ ശസ്​ത്രക്രിയ: ഈജിപ്​ഷ്യൻ ഇരട്ടകൾ സാറയും സൽമയും ഉടൻ റിയാദിലെത്തും

text_fields
bookmark_border
Egyptian Twins Sarah and Selma
cancel
camera_alt

ഇൗജിപ്​ഷ്യൻ സയാമീസുകളായ സാറയും സൽമയും

ജിദ്ദ: ഇൗജിപ്​ഷ്യൻ സയാമീസ്​ ഇരട്ടകളായ സൽമ​യും സാറയും മാതാപിതാക്കളോടൊപ്പം ഏതാനും ദിവസങ്ങൾക്കുള്ളിൽ റിയാദിലെത്തും. സൽമാൻ രാജാവി​െൻറ നിർദേശത്തെ തുടർന്നാണിത്​.

ആരോഗ്യസ്ഥിതി ഉറപ്പുവരുത്തി, നാഷനൽ ഗാർഡ്​ മന്ത്രാലയത്തിന്​ കീഴിലെ കുട്ടികളുടെ കിങ്​ അബ്​ദുല്ല സ്​പെഷ്യലിസ്​റ്റ്​ ആശുപ്രതിയിൽ വേർപ്പെടുത്തൽ ശസ്​ത്രക്രിയ നടത്താനുള്ള സാധ്യതകൾ പരിശോധിക്കാനാണ്​ ഇൗജിപ്​തിൽനിന്ന്​ സയാമീസ്​ ഇരട്ടകളെ റിയാദിലെത്തിക്കുന്നത്​. ഇൗജിപ്​ഷ്യൻ സയാമീസുകളെ വേർപെടുത്തൽ ശസ്​ത്രക്രിയക്കായി റിയാദിലെത്തിക്കാനുള്ള നിർദേശത്തിന് കിങ്​ സൽമാൻ റിലീഫ്​​ കേന്ദ്രം (കെ.എസ് റിലീഫ്)​ ജനറൽ സൂപ്പർവൈസറും സയാമീസ്​ ശസ്​ത്രക്രിയ മെഡിക്കൽ ടീം തലവനുമായ ഡോ. അബ്​ദുല്ല അൽറബീഅ സൽമാൻ രാജാവിന്​ നന്ദി അറിയിച്ചു.

ലോകത്ത്​ സൗദി അറേബ്യ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ്​ ഇൗജിപ്​ഷ്യൻ സയാമീസുകളെ റിയാദിലെത്തിക്കാനുള്ള തീരുമാനം. സൗദിയും ഇൗജിപ്​തും തമ്മിലെ ശക്തമായ ബന്ധം സ്ഥിരീകരിക്കുന്നതാണ്​ ഇതെന്നും അൽ-റബീഅ പറഞ്ഞു. 30 വർഷത്തിലധികമായി സൗദി അറേബ്യ സയാമീസുകളെ വേർപ്പെടുത്താനുള്ള പദ്ധതി ആരംഭിച്ചിട്ട്​.

സയാമീസ്​ വേർപ്പെടുത്തൽ രംഗത്ത്​ ലോകത്തിന്​ മുന്നിൽ നടക്കുന്ന രാജ്യമായി സൗദി അറേബ്യ ഇതിനകം മാറി​. അമ്പതിലധികം ശസ്​ത്രക്രിയകൾ ഇതിനകം നടത്തിയതായാണ്​ കണക്ക്​. ഇൗജിപ്​ഷ്യൻ സയാമീസുകളെ കൂടി എത്തിക്കുന്നതോടെ മൊത്തം റിയാദിലെത്തിച്ച സയാമീസുകളുടെ എണ്ണം 118 ആകും. 22 രാജ്യങ്ങളിൽ നിന്നുള്ളവരാണിവർ.

അതേസമയം, സൽമാൻ രാജാവി​െൻറ നിർദേശത്തെ തുടർന്ന്​ ഇൗജിപ്​തിലെ സൗദി എംബസിയിൽ സയാമീസുകളായ സൽമയെയും സാറയെയും മാതാപിതാക്കളോടൊപ്പം എത്തിച്ചു. കഴിഞ്ഞ ദിവസം ​െകയ്​റോവിലെ സൗദി എംബസിയിൽ സയാമീസുകളെയും അവരുടെ മാതാപിതാക്കളെയും ഇൗജിപ്​തിലെ സൗദി അംബാസഡർ ഉസാമ ബിൻ അഹ​മ്മദ്​ നഖ്​ലി സ്വീകരിച്ചു.

കൂടിക്കാഴ്​ചക്കൊടുവിൽ പാസ്​പോർട്ടുകളും വിസകളും അംബാസഡർ കൈമാറി. ശസ്​ത്രക്രിയ വിജയകരമാകാനും ഇൗജിപ്​തിലേക്ക്​ സുരക്ഷിതമായി മടങ്ങാനും കഴിയ​െട്ട എന്നും പ്രാർഥിച്ചു. സൗദി അറേബ്യയുടെ കാരുണ്യത്തിന്​ കുട്ടികളുടെ പിതാവ്​ നന്ദി അറിയിച്ചു.

ഇൗജിപ്​തിലെ സൗദി അംബാസഡർ സയാമീസ്​ ഇരട്ടകളായ സാറ​യെയും സൽമയെയും മാതാപിതാക്കളെയും സ്വീകരിച്ചപ്പോൾ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siamese
News Summary - Siamese Separation Surgery: Egyptian Twins Sarah and Salma Arrive in Riyadh Soon
Next Story