ദുരിതങ്ങൾക്ക് അറുതി; ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശ്യാംദാസ് നാട്ടിലെത്തി
text_fieldsയാത്രപുറെപ്പടുംമുമ്പ് ശ്യാംദാസ് നാസ് വക്കത്തിനും രാജേഷ് കായംകുളത്തിനുമൊപ്പം
ദമ്മാം: ഗൾഫിലെ പ്രതീക്ഷകൾ തകർന്നതോടെ മാനസിക വിഭ്രാന്തിയിലായി സംസാരശേഷി പോലും നഷ്ടമായ ശ്യാംദാസിന് ഒടുവിൽ മനുഷ്യസ്നേഹികളുടെ കരുതലിെൻറ കരുത്തിൽ നാട്ടിലേക്ക് മടക്കം.
മരുഭൂമിക്ക് നടുവിലെ കുപ്പത്തൊട്ടിയിൽ ആഹാരം തിരയുന്ന അവസ്ഥയിൽ പാതിരാത്രിയിൽ കണ്ടെത്തിയ കായംകുളം, കടവൂർ, കരിപ്പുഴ പാട്ടത്തിൽ കിഴക്കതിൽ ശിവദാസിെൻറയും ഗീതയുടെയും ഏക മകനായ ശ്യാംദാസിനെ (30) കുറിച്ച് 'ഗൾഫ് മാധ്യമം' കഴിഞ്ഞയാഴ്ച വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയിൽ വിമാനസർവിസ് നിർത്തിവെക്കുന്നതിന് തൊട്ടുമുമ്പ് ഹൗസ് ൈഡ്രവർ വിസയിൽ അൽഅഹ്സയിലെത്തിയ ശ്യാംദാസിന് മാസങ്ങൾ കാത്തിരുന്നിട്ടും ജോലി തുടങ്ങാൻ കഴിഞ്ഞില്ല.
അതോടെ മനോനില തകരാറിലാവുകയായിരുന്നു. താമസസ്ഥലത്തുനിന്ന് അപ്രത്യക്ഷനായ ഇയാളെ തിരയുന്നതിനിടയിലാണ് 500 കിലോമീറ്റർ അകലെ സഫാനിയയിലെ മരുഭൂമിയിൽനിന്ന് കണ്ടെത്തിയത്. തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാർ ഒരു ഡ്രമ്മിൽ പട്ടിയെ ആട്ടിയോടിച്ച് ഭക്ഷണം തിരയുന്ന ഒരു മനുഷ്യരൂപത്തെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഇയാൾ അൽഅഹ്സയിൽനിന്ന് കാണാതായ ശ്യാംദാസാെണന്ന് തിരിച്ചറിഞ്ഞത്.
ഉപേക്ഷിക്കപ്പെട്ട ഒരു തകരഷെഡിൽ ശരീരത്തിൽ നനഞ്ഞ ചാക്ക് ചുറ്റി കഠിനമായ ചൂടിനെ അതിജയിക്കാൻ ശ്രമിച്ച് ദിവസങ്ങളായി കഴിയുകയായിരുന്നു ഇയാൾ. വിവരമറിഞ്ഞെത്തിയ സഫാനിയയിലെ സാമൂഹിക പ്രവർത്തകരായ അനീസും അൻഷാദും ഇയാളെ താമസസ്ഥലത്തേക്ക് കൂട്ടിെക്കാണ്ടുപോയി സംരക്ഷിക്കുകയായിരുന്നു.
ഏറെ പരിചരണം നൽകിയിട്ടും ഇയാളുെട നഷ്ടപ്പെട്ട സംസാരശേഷി തിരിച്ചു ലഭിച്ചില്ലെന്നു മാത്രമല്ല ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ചുമാത്രമാണ് ജീവൻ നിലനിർത്തിയത്. ചില പ്രത്യേക മാനസികാവസ്ഥയിലെത്തുന്നവർക്ക് മാത്രമേ ഇങ്ങനെ ജീവിക്കാൻ കഴിയൂ എന്നാണ് ഡോക്ടർമാരുെട അഭിപ്രായം. ഇയാളെ നാട്ടിൽ അയക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടയിൽ ഇയാെള വീണ്ടും കാണാതായി.
തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ശ്യാംദാസിനെ കണ്ടെത്തിയ ഉടനെതന്നെ ദമ്മാമിൽ സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തിന് ൈകമാറുകയായിരുന്നു. തുടർന്ന് അൽഅഹ്സയിലെ സാമൂഹിക പ്രവർത്തകനായ വിക്രമിെൻറ സഹായത്തോടെ സ്പോൺസറെ കണ്ടെത്തുകയും വിവരങ്ങൾ ധരിപ്പിച്ചതോടെ പാസ്പോർട്ട് തിരിെച്ചത്തിക്കുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം എക്സിറ്റ് നേടി ഇയാളെ നാട്ടിലേക്കയച്ചു. സംസാരശേഷി നഷ്ടപ്പെട്ട ഇയാളുെട ൈകവശം 'ഗൾഫ് മാധ്യമ'ത്തിെൻറ വാർത്തയുടെ കോപ്പി നൽകിയിട്ടുണ്ട്. മറ്റുള്ളവരുടെ സഹായം ലഭ്യമാകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറഞ്ഞു.
കായംകുളം എം.എൽ.എ പ്രതിഭ ഹരി, പി.എം. ആരിഫ് എം.പി, സി.പി.എം ലോക്കൽ സെക്രട്ടറി ശ്രീ പ്രകാശ്, വാർഡ് മെമ്പർ ഉഷാ കുമാരി എന്നിവരുടെ ആവശ്യപ്രകാരം 'സവ' ജുബൈൽ ഘടകം പ്രസിഡൻറ് രാജേഷ് കായംകുളമാണ് ശ്യാംദാസിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവുമായി തുടക്കം മുതൽ ഉണ്ടായിരുന്നത്. സഫാനിയയിലെ അനീസിെൻറയും അർഷാദിെൻറയും കരുണാർദ്രമായ മനസ്സും ഇടപെടലുമാണ് ശ്യാംദാസിനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത്.
ശ്യാംദാസിന് ഇന്ത്യൻ എംബസി വിമാന ടിക്കറ്റ് നൽകിയതോടെ അനീസ് ഇയാൾക്കായി നൽകിയ ടിക്കറ്റിെൻറ തുക കുടുംബത്തിന് എത്തിച്ചുനൽകുമെന്ന് നാസ് വക്കം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

