ശ്യാംലാലിൻെറ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും
text_fieldsബുറൈദ: ബുറൈദയിൽ വാഹനാപകടത്തിൽ മരിച്ച കോഴിക്കോട് ഉള്യേരി പുത്തഞ്ചേരി സ്വദേശി ശ്യാംലാലിൻെറ (23) മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. മൃതദേഹം ഐൻ ഉൽ ജുവ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് പ്രഭാതഭക്ഷണം വാങ്ങി വരുന്ന വഴിയിൽ സ്വദേശി പൗരൻെറ വാഹനമിടിച്ചാണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ശ്യാംലാൽ സൗദി അറേബ്യയിൽ എത്തിയത്.പിതാവ്: രാമൻ കുട്ടി. മാതാവ്: ശാന്ത, സഹോദരൻ: ശ്യാം ശരത്ത്.
കോഴിക്കോട് വിമാനത്താവളത്തിൽ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ സൗദിയ വിമാനത്തിൽ എത്തുന്ന മൃതദേഹം കേരള പ്രവാസി സംഘം പ്രവർത്തകരും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന്, വൈകിട്ടോടെ ജന്മദേശമായ ഉള്യേരിയിൽ സംസ്കരിക്കും.
ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിെൻറ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി നോർക്ക റൂട്സിെൻറ സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ മുജീബ് കുറ്റിച്ചിറ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
