ശുവൈമിയ പാത വികസനം പുരോഗമിക്കുന്നു
text_fieldsശുവൈമിയ പാതയിൽ നവീകരണപ്രവൃത്തി പുരോഗമിക്കുന്നു
സലാല: ദോഫാർ ഗവർണറേറ്റിലെ (ഷലീം-ശുവൈമിയ) റോഡിലെ ശുവൈമിയ കയറ്റം നേരെയാക്കുന്നതിനുള്ള നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 3.2 മില്യൺ ഒമാൻ റിയാൽ ചെലവിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഗതാഗതശൃംഖല വികസിപ്പിക്കുക, സുരക്ഷ വർധിപ്പിക്കുക, സാമ്പത്തിക-ടൂറിസം പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് വികസനം നടപ്പാക്കുന്നത്.
പാതിയിൽ ഏകദേശം 2.5 കിലോമീറ്റർ ദൈർഘ്യമുള്ള ഭാഗമാണ് നിവർത്തുന്നത്. മഴവെള്ളം ഒഴുക്കാൻ പൈപ്പുകൾ, കോൺക്രീറ്റ്, ഇരുമ്പ് ബാരിയറുകൾ, സൂചന ബോർഡുകൾ എന്നിവ സ്ഥാപിക്കും. വിനോദസഞ്ചാരികൾക്കും മത്സ്യബന്ധന തൊഴിലാളികൾക്കും പ്രാധാന്യമുള്ള സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന റോഡായതിനാൽ വികസനം ഗതാഗതസൗകര്യം വർധിപ്പിക്കുകയും ഷലീം, ഹല്ലാനിയാത്ത് ദ്വീപുകൾ ഉൾപ്പെടുന്ന പ്രദേശത്തെ സാമ്പത്തിക-സാമൂഹിക-ടൂറിസം വികസനത്തിന് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. സമഗ്ര ഖനി നഗരം, ജിപ്സം ഖനി തുറമുഖം, മത്സ്യ മാർക്കറ്റ് തുടങ്ങിയ ഭാവിവികസന പദ്ധതികൾക്കും ഇത് ഗുണം ചെയ്യും. ഉയർന്ന സാങ്കേതിക, എഞ്ചിനീയറിങ് മാനദണ്ഡങ്ങൾ പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

