Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​ദീ​ന...

മ​ദീ​ന ബ​സ്​;സ​ന്ദ​ർ​ശ​ക​ർ​ക്ക്​ അ​നു​ഗ്ര​ഹ​മാ​യി ഷ​ട്ടി​ൽ ബ​സ് സ​ർ​വി​സ്

text_fields
bookmark_border
bus in shuttle bus service at madinah
cancel
camera_alt

മ​ദീ​ന​യി​ൽ ഷ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന ബ​സ്​

മ​ദീ​ന: റ​മ​ദാ​നി​ൽ പു​ണ്യ​ന​ഗ​ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക്​ അ​നു​ഗ്ര​ഹ​മാ​യി മ​ദീ​ന​യി​ലെ പ്ര​വാ​ച​ക പ​ള്ളി​യി​ലേ​ക്കും മ​സ്ജി​ദ് ഖു​ബാ​യി​ലേ​ക്കും ഷ​ട്ടി​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്തി ‘മ​ദീ​ന ബ​സ്​’. ഇ​രു പ​ള്ളി​ക​ളി​ലേ​ക്കും ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കാ​നും റോ​ഡു​ക​ളി​ലെ വാ​ഹ​ന​ത്തി​ര​ക്ക് കു​റ​ക്കാ​നും മ​ദീ​ന വി​ക​സ​ന അ​തോ​റി​റ്റി​യാ​ണ് ഷ​ട്ടി​ൽ സ​ർ​വി​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഏ​ഴ് സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് ഇ​രു പ​ള്ളി​ക​ളി​ലേ​ക്കും നി​ര​ന്ത​രം സ​ർ​വി​സു​ണ്ട്. ഉ​ച്ച​ക​ഴി​ഞ്ഞ്​ മൂ​ന്നി​ന് ആ​രം​ഭി​ച്ച് രാ​ത്രി ഖി​യാ​മു​ല്ലൈ​ൽ പ്രാ​ർ​ഥ​ന​ക്ക് ശേ​ഷം ഒ​രു മ​ണി​ക്കൂ​ർ​കൂ​ടി നീ​ളു​ന്ന വി​ധ​മാ​ണ്​ ബ​സ് സ​ർ​വി​സ്.

ന​ഗ​ര​വാ​സി​ക​ൾ​ക്കും ഇ​രു പ​ള്ളി​ക​ളി​ലേ​ക്കും യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ് സ​ർ​വി​സ്. സ്‌​പോ​ർ​ട്‌​സ് സ്‌​റ്റേ​ഡി​യം, ദു​റ​ത്ത് അ​ൽ മ​ദീ​ന, സ​യ്യി​ദ് അ​ൽ ഷു​ഹ​ദാ​അ്, ഇ​സ്‌​ലാ​മി​ക് യൂ​നി​വേ​ഴ്‌​സി​റ്റി, അ​ൽ ഖാ​ലി​ദി​യ ഡി​സ്ട്രി​ക്​​ട്, ശാ​ത്വി​യ ഡി​സ്ട്രി​ക്​​ട്, ബാ​നി ഹാ​രി​സ എ​ന്നീ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നാ​ണ് പ്ര​വാ​ച​ക​​ന്റെ പ​ള്ളി​യി​ലേ​ക്ക് സ​ർ​വി​സ്.

ഖു​ബാ പ​ള്ളി​യി​ലേ​ക്ക് വി​ശ്വാ​സി​ക​ളെ കൊ​ണ്ടു​പോ​കാ​ൻ അ​ൽ ആ​ലി​യ മാ​ളി​ലെ പാ​ർ​ക്കി​ങ് സ്ഥ​ലം നി​ശ്ച​യി​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ബ​സ് സ്​​റ്റോ​പ്പു​ക​ളും ടി​ക്ക​റ്റ് നി​ര​ക്കു​ക​ളും അ​ട​ക്ക​മു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ https://madinahbus.mda.gov.sa/index.html എ​ന്ന ലി​ങ്ക് വ​ഴി അ​റി​യാ​മെ​ന്ന് മ​ദീ​ന വി​ക​സ​ന അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsShuttle Bus ServiceMadinah bus
News Summary - Shuttle bus service madinah
Next Story