Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി മുൻ പ്രവാസി ഷുഹൈബ് വാണിയമ്പലം കോയമ്പത്തൂരിൽ നിര്യാതനായി

text_fields
bookmark_border
സൗദി മുൻ പ്രവാസി ഷുഹൈബ് വാണിയമ്പലം കോയമ്പത്തൂരിൽ നിര്യാതനായി
cancel

യാംബു: സൗദി-യാംബു മുൻ പ്രവാസിയായിരുന്ന മലപ്പുറം വാണിയമ്പലം അങ്കപ്പൊയിൽ സ്വദേശി മഠത്തിൽ ഷുഹൈബ് (40) ഹൃദയാഘാതം മൂലം നിര്യാതനായി. സുഹൃത്തിനൊപ്പം കോയമ്പത്തൂരിലേക്ക് ബുധനാഴ്ച പോയ ഷുഹൈബ് വ്യാഴാഴ്ച പുലർച്ചെയാണ് ഹൃദയാഘാതം മൂലം മരിച്ചത്. നാട്ടിൽ നിന്ന് പിതാവും ഒരു സഹോദരനും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾക്കായി കോയമ്പത്തൂരിലെത്തിയിട്ടുണ്ട്. യാംബുവിലുള്ള സഹോദരൻ ജാബിറും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ജിദ്ദയിലും യാംബുവിലുമായി ഏതാനും വർഷങ്ങൾ പ്രവാസിയായിരുന്ന ഷുഹൈബ് പ്രവാസം മതിയാക്കി നാട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. സോളിഡാരിറ്റി പ്രവർത്തകൻ കൂടിയായ ശുഹൈബിന്റെ പെട്ടെന്നുള്ള മരണം കുടുംബത്തെയും സുഹൃത്തുക്കളെയും യാംബു പ്രവാസികളെയും ഒരു പോലെ ദുഃഖത്തിലാഴ്ത്തി.

മഠത്തിൽ അബ്ബാസ്-ഖദീജ ദമ്പതികളുടെ മകനാണ് ഷുഹൈബ്. ഭാര്യ: നസീമ. മക്കൾ: അയ് ഫാ മറിയം, ഇസ്സാൻ ഐദിൻ. സഹോദരങ്ങൾ: ജാബിർ വാണിയമ്പലം ( തനിമ യാംബു - മദീന മുൻ സോണൽ പ്രസിഡന്റ്), യാസിർ (സോളിഡാരിറ്റി ജില്ല സമിതിയംഗം), ഷഹ്ബാസ് (യാംബു), ഷഹന ഷിറിൻ, ശബ്‌ന ഷിറിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shuhaib Vaniyambalam passed away in Coimbator
Next Story