ശുഹൈബ് -കൃപേഷ് -ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു
text_fieldsജിദ്ദ ഒ.ഐ.സി.സി കണ്ണൂർ ജില്ല ഷുഹൈബ്, കൃപേഷ്, ശരത് ലാൽ അനുസ്മരണ യോഗം വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ രക്തസാക്ഷിത്വ വാർഷികദിനത്തോടനുബന്ധിച്ച് ജിദ്ദ ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
അനിൽകുമാർ ചക്കരക്കല്ല് അധ്യക്ഷത വഹിച്ചു. വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു. കൊലപാതക രാഷ്ട്രീയം സി.പി.എം ഉപേക്ഷിക്കണമെന്ന് ഹക്കീം ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. റീജനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ കാവുമ്പായി അനുസ്മരണ പ്രസംഗം നടത്തി.
ആശയങ്ങളെ ആയുധങ്ങൾ കൊണ്ട് നേരിടുന്ന കാലഹരണപ്പെട്ട രീതി സി.പി.എം ഉപേക്ഷിക്കാൻ തയാറാകണമെന്നും അക്രമികളെ സംരക്ഷിക്കാനായി പൊതുഖജനാവിൽനിന്നും പണം ചെലവാക്കി കേസുകൾ നടത്തുന്ന പ്രവണതക്കെതിരെ സാമാന്യ ജനത പ്രതികരിക്കണമെന്നും അദ്ദേഹം അനുസ്മരണ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
ഭാരവാഹികളായ ആസാദ് പോരൂർ, സഹീർ മാഞ്ഞാലി, മനോജ് മാത്യു, ഷൗക്കത്ത് പരപ്പനങ്ങാടി, പ്രിൻസാദ്, സി.എം. അഹമ്മദ്, അലി തേക്കുംതോട്, അബ്ദുൽ നാസർ കോഴിത്തൊടി, അയ്യൂബ് പന്തളം, മുജീബ് മൂത്തേടത്ത്, നാസർ സൈൻ, സലാം കോട്ടൂർ, സി.ടി.പി. ഇസ്മാഈൽ, പ്രവീൺ എടക്കാട്, ലിജാസ് എടയന്നൂർ, ജോസഫ് തുണ്ടത്തിൽ, അലവി ഹാജി, ജയരാജ് കണ്ണൂർ, മിഖ്ദാദ് മട്ടന്നൂർ, ഷബീർ, ശിഹാബ്, ഷുഹൈബ്, കെ.എം.സി.സി നേതാവ് ഖാലിദ് പാളയാട് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. രാഗേഷ് കതിരൂർ സ്വാഗതവും രവീന്ദ്രൻ കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

