Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശ്രീ​റാം...

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​െൻറ പു​ന​ർ​നി​യ​മ​നം നീ​തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത ന​ട​പ​ടി –െഎ.​സി.​എ​ഫ്​

text_fields
bookmark_border
ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​െൻറ പു​ന​ർ​നി​യ​മ​നം നീ​തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത ന​ട​പ​ടി –െഎ.​സി.​എ​ഫ്​
cancel

റി​യാ​ദ്: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത് തി​യ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നെ കേ​ര​ള ആ​രോ​ഗ്യ വ​കു​പ്പി​ൽ തി​രി​ച്ചെ​ടു​ത്ത ന ​ട​പ​ടി നീ​തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തും നി​യ​മ സം​വി​ധാ​ന​ത്തോ​ടും ജ​ന​ങ്ങ​ളോ​ടു​മു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഐ.​സി.​എ​ഫ് സൗ​ദി സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് കാ​ബി​ന​റ്റ് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​മു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യി​ൽ രാ​ജ്യ​ത്തോ​ടും ജ​ന​ങ്ങ​ളോ​ടും പു​ല​ർ​ത്തേ​ണ്ട പ്ര​തി​ബ​ദ്ധ​ത​ക്ക് പ​ക​രം തു​ല്യ​ത​യി​ല്ലാ​ത്ത നീ​തി​കേ​ടു​ക​ൾ​ക്ക് നെ​ടു​നാ​യ​ക​ത്വം വ​ഹി​ച്ച വ്യ​ക്തി എ​ന്ന നി​ല​യി​ൽ ആ ​സ്ഥാ​ന​ത്ത് അ​ദ്ദേ​ഹ​ത്തെ അ​വ​രോ​ധി​ച്ച ന​ട​പ​ടി അ​തി ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ്.


മ​ദ്യ​പി​ച്ച്​ വാ​ഹ​നം ഓ​ടി​ച്ച്​ ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ൾ​ക്ക് അ​തി നി​ർ​ണാ​യ​ക​മാ​യൊ​രു ഉ​ത്ത​ര​വാ​ദി​ത്തം ന​ൽ​കു​ന്ന​തി​​െൻറ പി​ന്നി​ലെ ഗൂ​ഢ ല​ക്ഷ്യ​ങ്ങ​ൾ തി​രി​ച്ച​റി​യ​ണം. അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്കാ​നോ ര​ക്ത​സാ​മ്പി​ൾ ന​ൽ​കാ​നോ ത​യാ​റാ​കാ​ത്ത ഒ​രാ​ൾ​ക്ക് ജ​ന​ങ്ങ​ളെ ഉ​പ​ദേ​ശി​ക്കാ​നോ നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ടാ​നോ ധാ​ർ​മി​ക അ​വ​കാ​ശം പോ​ലു​മി​ല്ല. പ​ണ​വും സ്വാ​ധീ​ന​വും ഉ​ള്ള ഏ​തൊ​രാ​ൾ​ക്കും താ​ൻ ചെ​യ്ത പാ​പ​ക്ക​റ​ക​ൾ ക​ഴു​കി വെ​ളു​പ്പി​ക്കാ​ൻ മാ​ത്രം നാ​ടി​​െൻറ നി​യ​മ സം​വി​ധാ​ന​ങ്ങ​ളെ ത​രം താ​ഴ്ത്തു​ന്ന​ത് ഒ​ട്ടേ​റെ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തും. ഈ ​വി​ഷ​യ​ത്തി​ലെ മു​ഴു​വ​ൻ വീ​ഴ്ച​ക​ളും പു​നഃ​പ​രി​ശോ​ധി​ച്ച​ശേ​ഷം കു​റ്റ​വാ​ളി​ക​ൾ​ക്ക് ത​ക്ക​താ​യ ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും ഈ ​ക​ടു​ത്ത അ​നീ​തി​ക്ക് കൂ​ട്ടു​നി​ന്ന മു​ഴു​വ​നാ​ളു​ക​ളെ​യും നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും യോ​ഗം സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ നാ​സ​ർ അ​ഹ്സ​നി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹീം കോ​ട്ട​ക്ക​ൽ സ്വാ​ഗ​ത​വും ഫൈ​സ​ൽ മ​മ്പാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi-gulf newsshreeram venkitta raman-icf
News Summary - shreeram venkitta raman-icf-saudi-gulf news
Next Story