റമദാനിനെ വരവേൽക്കാൻ മനസ്സിനെ ശുദ്ധീകരിക്കണം -ശജ്മീർ നദ്വി
text_fieldsസൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ബുറൈദയിൽ സംഘടിപ്പിച്ച ‘ഒരുക്കം റമദാൻ’ പരിപാടിയിൽ ശജ്മീർ നദ്വി സംസാരിക്കുന്നു
ബുറൈദ: ഭക്തിയും സൂക്ഷ്മതയുമാണ് നോമ്പിെൻറ കാതലെന്നും റമദാനെ വരവേൽക്കുന്നവർ, വീടും പള്ളിയും ശുചീകരിക്കുന്നതിലുപരിയായി ആന്തരികമായി ബഹുദൈവാരാധന, അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ എന്നിവയിൽനിന്നും അസൂയ, വിദ്വേഷം, പക മുതലായവയിൽനിന്നും മനസിനെ ശുദ്ധീകരിക്കണമെന്നും ബുറൈദ ജാലിയാത്ത് അധ്യാപകൻ അഹമ്മദ് ശജ്മീർ നദ്വി അഭിപ്രായപ്പെട്ടു.
സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ബുറൈദയിൽ സംഘടിപ്പിച്ച ‘ഒരുക്കം റമദാൻ’ എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന ഒരു വർഷത്തേക്കുള്ള ഊർജം കൈവരിക്കലാണ് റമദാന്റെ നോമ്പിലൂടെ നാം ലക്ഷ്യമാക്കേണ്ടതെന്നും അതിനായി നിഷിദ്ധമായ കാര്യങ്ങളിൽനിന്നും വിട്ടുനിന്നാലേ നോമ്പ് പരിചയാണെന്ന പ്രവാചകന്റെ മൊഴി അന്വർത്ഥമാവുകയുള്ളുവെന്നും പരിപാടി ഉദ്ഘാടനം ചെയ്ത അബ്ദു റശീദ് സുല്ലമി ഓർമിപ്പിച്ചു.
ഹസ്കർ ഒതായി അധ്യക്ഷത വഹിച്ചു. താജുദ്ദീന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ റിയാസ് അസ്ഹരി വയനാട് സ്വാഗതവും ഷഫീർ വെള്ളറക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

