Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്വാസതടസ്സം; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
ശ്വാസതടസ്സം; മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel

ജിദ്ദ: ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി. ചെമ്മങ്കടവ് സ്വദേശി കൊളക്കാടന്‍ അശ്‌റഫ് (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12 മണിയോടെ താമസസ്ഥലത്ത് വെച്ച് ശ്വാസതടസ്സം ഉണ്ടാവുകയും ഉടനെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മരിക്കുകയായിരുന്നു.

36 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിൽ സ്റ്റുഡിയോ ജീവനക്കാരനായിരുന്നു. തനിമ സാംസ്‌കാരിക വേദി അനാക്കിഷ് യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു. കഴിഞ്ഞ ദിവസം ജിദ്ദയിൽ അഷ്‌റഫ് കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിലെ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.

പിതാവ്: പരേതനായ കുഞ്ഞിമുഹമ്മദ്, മാതാവ്: ഖദീജ, ഭാര്യ: ആസിയ, മക്കൾ: ശാമിൽ, സാമിർ, സാമിന, സമീഹ. ഭാര്യയും മകൻ ശാമിലും ജിദ്ദയിലുണ്ട്. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് മരണാന്തര നടപടികൾ പൂർത്തിയാക്കാൻ രംഗത്തുള്ള തനിമ സാംസ്‌കാരിക വേദി ജിദ്ദ നോർത്ത് സോൺ പ്രസിഡന്റ് സി.എച്ച്. ബഷീർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story