പ്രവാസിയുടെ ഒരുമിനിറ്റ് സിനിമക്ക് ട്വിസ്റ്റോട് ട്വിസ്റ്റ്
text_fieldsഅൽ ഖഫ്ജി: പ്രവാസിയായ ജലാൽ പേഴയ്ക്കാപ്പിള്ളി ഒരു കുട്ടിയുടെ വാട്സാപ്പ് സന്ദേശത്തിെൻറ അടിസ്ഥാനത്തിൽ തയാറാക്കിയ ഒരുമിനിറ്റ് നൊമ്പര സിനിമ ഉയർത്തിയ അലയൊലികൾ നിലയ്ക്കുന്നില്ല. പ്രശസ്തരും സ്ഥാപനങ്ങളും ഗ്രൂപ്പുക ളും ഷെയർ ചെയ്ത വീഡിയോയിലെ ശബ്ദത്തിനുടമയായ പെൺകുട്ടിയെ അവസാനം കണ്ടെത്തി. മലപ്പുറം ജില്ലയിലെ കോട്ടൂര് എ.കെ.എം സ ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയ ഫാത്തിമ ഫിദ ആണ് ഉപ്പയോട് ഗൾഫിലെ ഉപ്പയുടെ ജോലി സ്ഥലത്ത് കൊണ്ട് പോകാൻ കെഞ്ചി യ ആ മകൾ. അവളുടെ ശബ്ദത്തിന് ദൃശ്യാവിഷ്കാരം നൽകിയ ജലാൽ കഴിഞ്ഞ ദിവസം കുടുംബസമ്മേതം ഫാത്തിമ ഫിദയുടെ വീട്ടിലെത്തി. അതിനിടെ ഫാത്തിമയെ ആഗ്രഹം പോലെ ഉപ്പയുടെ അടുത്തെത്തിക്കാൻ സുമനസുകൾ രംഗത്തു വന്നു.
കലാകാരനായ ജലാൽ ഫ്ലവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിലേക്ക് ക്ഷണിക്കപ്പെട്ടു. അങ്ങനെ തെൻറ നിഷ്കളങ്ക ആഗ്രഹം ഉപ്പയോട് പറഞ്ഞ ഫാത്തിമ ദുബൈയിലേക്കും പോവുകയാണ്.
ഗൾഫിൽ ആട് മേയ്ക്കുന്ന ഒരാളുടെ ജീവിതം ഒരു മിനിറ്റിൽ ദൃശ്യവത്കരിച്ച് വൈറലായ വീഡിയോയും അതിലെ പിന്നണി കഥാപാത്രങ്ങളും ആണ് വീണ്ടും വാർത്തയാവുന്നത്. മക്കയിൽ ജോലി ചെയ്യുന്ന നാടക കലാകാരനായ ജലാൽ പേഴയ്ക്കാപ്പിള്ളി ഒരു കൈയിൽ മൊബൈൽ ഫോണും പിടിച്ച് തകർത്തഭിനയിച്ച വീഡിയോയിലെ ശ്രദ്ധേയ സാന്നിധ്യം ഒരു മകളുടെ ശബ്‍ദം ആയിരുന്നു. എന്നാൽ വാട്സാപ്പിലൂടെ ഷെയർ ചെയ്തു കിട്ടിയ ‘ഉപ്പാ ഞങ്ങളെ ദുബൈക്ക് കൊണ്ട് പോവോ. നല്ല ഉപ്പച്ചി അല്ലെ...." എന്നിങ്ങളെയുള്ള ആ വോയ്‌സ് ആരുടേതാണെന്നു യാതൊരു അറിവും ഇല്ലായിരുന്നു.
വീഡിയോ തയാറാക്കിയപ്പോഴും അത് വൈറൽ ആയപ്പോഴും ജലാലിെൻറ ഭയം ആ കുഞ്ഞു ശബ്ദത്തിനുടമയെക്കുറിച്ച് ആയിരുന്നു. അത് ആരാണെന്നും അവരുടെ പ്രയാസങ്ങളും, ജീവിത സാഹചര്യങ്ങളും എന്താണെന്ന് ഒന്നും അറിയില്ലാത്തതിനാൽ വീഡിയോ വൈറൽ ആയതോടെ, ഇനി അനുവാദം ഇല്ലാതെ ആ ശബ്‍ദം ഉപയോഗിച്ചു എന്ന് പരാതി പറയുമോ എന്ന ആശങ്കയൊക്കെ ഉണ്ടായിരുന്നു.
വീഡിയോ പ്രചരിച്ചപ്പോൾ തന്നെ ഈ മോളെ, അവളുടെ ആഗ്രഹമായ ഉപ്പയുടെ ഒപ്പം എത്തിക്കാൻ ഒരുപാട് സുമനസ്സുകൾ രംഗത്ത് വന്നു. എന്നാൽ ‘ഗൾഫ് മാധ്യമം’ സിനിമ സംബന്ധിച്ച് നൽകിയ വാർത്തയോടെയാണ് ഇത് സ്വന്തം മകൾ അല്ലെന്നും, ഇതിലെ ശബ്ദത്തിെൻറ പിന്നിലെ ഉടമ മറ്റൊരാളാണെന്നു പലരും തിരിച്ചറിഞ്ഞത്. ഗൾഫ് മാധ്യമം വാർത്തക്കു പിന്നാലെ മലയാളത്തിലെ ഒട്ടു മിക്ക പത്രങ്ങളും, ചാനലുകളും, ഓൺലൈൻ മീഡിയകളുമൊക്കെ ഇതേറ്റുപിടിച്ചു. അങ്ങനെ ഈ കുട്ടിയുടെ അടുത്ത ബന്ധുക്കൾ ശബ്‍ദം തിരിച്ചറിയുകയും അതു വഴി കോട്ടക്കലിലെ പ്രാദേശിക ചാനൽ വാർത്ത നൽകുകയുമായിരുന്നു. അപ്പോഴേയ്ക്കും മലപ്പുറം ജില്ലയിലെ കോട്ടക്കൽ കാടാമ്പുഴ ക്ഷേത്രത്തിനടുത്ത ഗ്രാമമായ പത്തായക്കല്ലിൽ ഫാത്തിമ ഫിദയും കുടുംബവും താരമായി കഴിഞ്ഞിരുന്നു.
എമിറേറ്റ്സിലെ അൽ ഐനിൽ 24 കൊല്ലമായി ഒരു അറബിയുടെ വീട്ടിൽ കുക്ക് ആയി ജോലി ചെയ്യുന്ന മുഹമ്മദ് മുളഞ്ഞിപുലാൻ ആണ് ഫാത്തിമയുടെ ഉപ്പ. മകളുടെ ആഗ്രഹം നിറവേറാൻ കഴിയാത്ത മുഹമ്മദിെൻറ അനുമതിയോടെ അടുത്ത ഒരു സുഹൃത്താണ് ഈ വോയ്‌സ് പുറത്തേക്ക് അയയ്ക്കുന്നത്. ആ വോയ്‌സിന് ഇങ്ങനെ ഒരു ‘ഇംപാക്ട്’ ഉണ്ടാക്കാനാകുമെന്നു ഒരിക്കലും മുഹമ്മദ് കരുതിയിരുന്നില്ല. അതിനിടെ ഫ്ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവത്തിലേയ്ക്ക് ജലാലിനും ഒരു അവസരം ലഭിച്ചു. ഏതായാലും നാട്ടിലെത്തിയ ജലാൽ ആദ്യം ചെയ്തത് ഭാര്യ ബിനിതയെയും മക്കളായ ഫായിസ്, സാബിത്ത് എന്നിവരെ കൂട്ടി ഫാത്തിമയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. അവിടെ പത്തായക്കലു നിവാസികൾ മൊത്തം സ്‌നേഹാദരവുകളുമായി ഒത്തുകൂടി. അധികവും പ്രവാസികൾ ഉൾപ്പെട്ട പത്തായക്കല്ലു വാട്സ് ആപ് കൂട്ടായ്മയിലൂടെയാണ് ഫാത്തിമയെയും, അവളുടെ കുഞ്ഞനുജത്തിയേയും, ഉമ്മയെയും ഈ വരുന്ന സ്‌കൂൾ അവധിക്കാലത്ത് ദുബൈയിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
