Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അച്ഛൻ' ഹ്രസ്വചിത്രം പോസ്റ്റർ പ്രകാശനം ചെയ്തു

text_fields
bookmark_border
അച്ഛൻ ഹ്രസ്വചിത്രം പോസ്റ്റർ പ്രകാശനം ചെയ്തു
cancel
camera_alt

അ​ച്ഛ​ൻ ഹ്ര​സ്വ ച​ല​ച്ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങ്

Listen to this Article

ദമ്മാം: ഷനീബ് അബൂബക്കർ കഥയും തിരക്കഥയും എഴുതി, സഹീർഷാ സംവിധാനം ചെയ്യുന്ന 'അച്ഛൻ' എന്ന ഹ്രസ്വ ചലച്ചിത്രത്തിന്‍റെ ആദ്യ പോസ്റ്റർ പ്രകാശനം ചെയ്തു. ദമ്മാമിൽ നടന്ന ചടങ്ങിൽ മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, നാടകപ്രവർത്തകൻ ജേക്കബ് ഉതുപ്പ്, ഡോ. സിന്ധു ബിനു എന്നിവർ ചേർന്നാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. പ്രാഞ്ചിയേട്ടൻ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. അടുത്തമാസത്തോടെ ചിത്രീകരണം പൂർത്തിയാകും. അതിന്‍റെ അർഥബോധത്തിൽ നിന്ന് രൂപപ്പെട്ട സംഭവമാണ് ഇതിന്‍റെ ഇതിവൃത്തം. ജസീര്‍ കണ്ണൂര്‍, സുദര്‍ശന്‍, മേഘ തമ്പാന്‍, വിനോദ് കുഞ്ഞ്, പുണ്യ പ്രശാന്ത്, ഷാജു അഞ്ചേരി, നീതു ശ്രീവത്സന്‍, സഫീര്‍ കുണ്ടറ, ഷഫീക്ക് ഡ്രോപ്സ്, സൗമ്യ ഹരികുമാര്‍, ഷീജ സതീഷ്‌, ലതീഷ് ചന്ദ്രന്‍, വിനീഷ് തുടങ്ങിയ കലാപ്രവർത്തകർ വിവിധ മേഖലകളിൽ ചിത്രത്തിന്‍റെ ഭാഗമാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - short film poster has been released
Next Story