ത്രൂ ലെൻസ് 2024: പുരസ്കാര പ്രഖ്യാപനം ഇന്ന്
text_fieldsജുബൈൽ: നവോദയ സാംസ്കാരികവേദി, കുടുംബവേദി കേന്ദ്ര സാംസ്കാരിക കമ്മിറ്റി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘ത്രൂ ലെൻസ് 2024’ പുരസ്കാര പ്രഖ്യാപനം ബുധനാഴ്ച (ഫെബ്രു. 26) സൗദി സമയം വൈകിട്ട് 6.30ന് സൂം പ്ലാറ്റ് ഫോം വഴി നടക്കും.
ജി.സി.സിയിലെ മുഴുവൻ രാജ്യങ്ങളിലെയും സംവിധായകരുടെയും കലാകാരന്മാരുടെയും ഷോർട്ട് ഫിലിമുകൾ ഉൾകൊള്ളിച്ചുകൊണ്ടാണ് ഈ മത്സരം സംഘടിപ്പിച്ചത്. മലയാളത്തിലെ പ്രശസ്ത സംവിധായകരായ ജിയോ ബേബി, പ്രജേഷ് സെൻ, ടോം ഇമ്മട്ടി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ജൂറി അംഗങ്ങളും മത്സരത്തിൽ പങ്കെടുത്ത മുഴുവൻ ഷോർട്ട് ഫിലിമുകളിലെ കലാകാരന്മാരും പുരസ്കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുമെന്ന് നവോദയ കേന്ദ്ര കുടുംബവേദി പ്രസിഡന്റ് ഷാനവാസ്, സെക്രട്ടറി ഷമീം നാണത്ത്, ട്രഷറർ അനു രാജേഷ്, കുടുംബവേദി കേന്ദ്ര സാംസ്കാരിക കമ്മിറ്റി ചെയർമാൻ അഡ്വ. വിൻസൺ തോമസ്, കൺവീനർ ടോണി എം. ആന്റണി എന്നിവർ ചേർന്ന് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
