Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅമേരിക്കയിൽ ട്രംപിനെ...

അമേരിക്കയിൽ ട്രംപിനെ ലക്ഷ്യമിട്ടുള്ള വെടിവെപ്പ്: സൗദി അറേബ്യ ശക്തമായി അപലപിച്ചു

text_fields
bookmark_border
അമേരിക്കയിൽ ട്രംപിനെ ലക്ഷ്യമിട്ടുള്ള വെടിവെപ്പ്: സൗദി അറേബ്യ ശക്തമായി അപലപിച്ചു
cancel

റിയാദ്: അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപ് പങ്കെടുത്ത ചടങ്ങിന് നേരെയുണ്ടായ വെടിവെപ്പിനെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. എല്ലാത്തരം അക്രമങ്ങളെയും തള്ളിക്കളയുന്നതായും അമേരിക്കയോട്​ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ അമേരിക്കയ്ക്കൊപ്പമാണ് തങ്ങളെന്നും സൗദി നിലപാട്​ ആവർത്തിച്ച​ു.

വാഷിങ്​ടൺ സമയം ശനിയാഴ്ച വൈകിട്ടോടെയാണ് നടുക്കുന്ന ഈ സംഭവമുണ്ടായത്. ഹിൽട്ടൺ ഹോട്ടലിൽ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടൻറ്​സ് അസോസിയേഷൻ അത്താഴവിരുന്നിനിടെയാണ് അക്രമി വെടിയുതിർത്തത്. ഹോട്ടലിലെ സുരക്ഷാ പരിശോധനാ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥന് നേരെയാണ് തോക്കുധാരി വെടിവെച്ചത്. ഉടനടി ഇടപെട്ട സുരക്ഷാ സേന പ്രതിയെ കീഴ്പ്പെടുത്തുകയും അറസ്​റ്റ്​ ചെയ്യുകയുമായിരുന്നു.

സംഭവം നടക്കുമ്പോൾ ഡൊണാൾഡ് ട്രംപും പത്നി മെലാനിയ ട്രംപും സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇരുവരും സുരക്ഷിതരാണെന്നും പരിക്കുകളൊന്നും ഏറ്റിട്ടില്ലെന്നും സീക്രട്ട് സർവീസ് വിഭാഗം വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി പാലിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായതായും അധികൃതർ കൂട്ടിച്ചേർത്തു.

അസ്​റ്റിലായ പ്രതിയെ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിന് സമീപമുള്ള ടോറൻസ് നഗരത്തിൽ നിന്നുള്ള കോൾ തോമസ് അല്ലൻ (31) എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഒരു അധ്യാപകനാണെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തി​െൻറ പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USshootingCondemnsDonald TrumpSaudi Arabia
News Summary - Shooting targeting Trump in the US: Saudi Arabia strongly condemns the attack
Next Story