‘ശിശിരം 2023’ അരങ്ങേറി
text_fieldsപാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ റിയാദിൽ സംഘടിപ്പിച്ച ‘ശിശിരം 23’ പരിപാടിയിൽ
പങ്കെടുത്തവർ
റിയാദ്: പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ റിയാദ് (പി.ജെ.പി.എ) ‘ശിശിരം 23’ എന്നപേരിൽ വിൻറർ ഫെസ്റ്റ് സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം നിർവഹിച്ചു. പുഷ്പരാജ് (ഇന്ത്യൻ എംബസി), തൻസീൽ സിദ്ദീഖ് (അമേരിക്കൻ എംബസി) എന്നിവർ സംസാരിച്ചു. സംഘടനയുടെ ലക്ഷ്യങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് പ്രസിഡൻറ് കബീർ പട്ടാമ്പി വിശദീകരിച്ചു.
സൗദിയിൽ 30 വർഷത്തിലധികമായി ജോലിചെയ്യുന്ന പാലക്കാട്ടുകാരായ കാദർ അബ്ദുൽ അസീസ്, കെ.ടി. അലി ഷൊർണൂർ, ഹംസ സൗദ് ചളവറ, രാധാകൃഷ്ണൻ മങ്കര, അബ്ദുൽ ജബ്ബാർ പുതുക്കോട്, ഹക്കീം പുതുക്കോട്, ഷാഹുൽ ഹമീദ് ആലത്തൂർ, കെ.പി. അഷറഫ്, ഹംസ വാടാനാംകുറിശ്ശി എന്നിവരെ ആദരിച്ചു. റിയാദ് കിംസ് ഹെൽത്തിെൻറ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
യോഗത്തിൽ സെക്രട്ടറി ഷഫീക് പാറയിൽ, ചാരിറ്റി കോഓഡിനേറ്റർ സുരേഷ് ആനിക്കോട്, പ്രോഗ്രാം കൺവീനർ ഷാജീവ് ശ്രീകൃഷ്ണപുരം, രക്ഷാധികാരി ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. പാട്ടും നൃത്തവും ശിങ്കാരിമേളവും കൊണ്ട് ഒരു പാലക്കാടൻ ഉത്സവരാവിനെ ഓർമിപ്പിച്ച പരിപാടിയിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിവിധ കായികപരിപാടികളും നടത്തി. പരിപാടിയുടെ ഭാഗമായി നടന്ന കലാകായിക മത്സര വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനം നൽകി.
ഭാരവാഹികളായ ഷിഹാബ് കരിമ്പാറ, ബാബു പട്ടാമ്പി, സുരേഷ് കൊണ്ടത്ത്, അൻവർ സാദത്ത് വാക്കയിൽ, അഷറഫ് അപ്പക്കാട്ടിൽ, ജംഷാദ് വാക്കയിൽ, അബൂബക്കർ, അജ്മൽ മന്നേത്ത്, അനസ്, അൻസാർ വാവനൂർ, ഹമീദ്, ലുക്മാൻ, പ്രജീഷ്, റഷീദ്, അബ്ദുൽ റഊഫ്, സതീഷ് മഞ്ഞപ്ര, ഷഫീർ, ശ്രീകുമാർ, ഷിജു, ഷാഫി, സുബീർ, രാജേഷ് കരിമ്പ, ഷഫീഖ് പരിച്ചിക്കട, ഹുസൈൻ കിഴക്കഞ്ചേരി എന്നിവർ നേതൃത്വം നൽകി. ചീഫ് കോഓഡിനേറ്റർ മഹേഷ് ജയ് സ്വാഗതവും ട്രഷറർ ശ്യാം സുന്ദർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

